കനത്ത മഴ, സംസ്ഥാനത്ത് 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published : Sep 14, 2020, 12:41 PM ISTUpdated : Sep 14, 2020, 12:47 PM IST
കനത്ത മഴ, സംസ്ഥാനത്ത് 10 ജില്ലകളിൽ യെല്ലോ അലർട്ട്

Synopsis

മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത് എന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.  ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂന മർദ്ദം മഴ ശക്തമാക്കിയേക്കും. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. 

അടുത്ത 3 മണിക്കൂറിനിടെ കൊല്ലം,തൃശൂർ,മലപ്പുറം ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും, മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 

 

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ