കനത്ത മഴ; അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം ഭാ​ഗീകമായി ഒലിച്ചുപോയി

Published : Aug 09, 2019, 11:31 AM ISTUpdated : Aug 09, 2019, 11:39 AM IST
കനത്ത മഴ; അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം ഭാ​ഗീകമായി ഒലിച്ചുപോയി

Synopsis

കോൺക്രീറ്റ് തൂണുകളും മരത്തിന്റെ പലകകളും ഉപയോ​ഗിച്ചാണ് ഈ  400 മീറ്റർ നീളത്തിലുള്ള പാലം നിർമ്മിച്ചിരിക്കുന്നത്. നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഒരേയൊരു പാലമാണിത്. 

ചെറുവത്തൂർ: കനത്ത മഴയെത്തുടർന്ന് കാസർകോട്ടെ അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം. തേജസ്വിനി പുഴയിലെ നീരൊഴുക്ക് ശക്തമായതാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം തകരാൻ കാരണം.

അതേസമയം, പാലം ഏതുസമയത്തും വീഴാനായ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. കോൺക്രീറ്റ് തൂണുകളും മരത്തിന്റെ പലകകളും ഉപയോ​ഗിച്ചാണ് ഈ  400 മീറ്റർ നീളത്തിലുള്ള പാലം നിർമ്മിച്ചിരിക്കുന്നത്. നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഒരേയൊരു പാലമാണിത്.

അച്ചാംതുരുത്തി ദ്വീപിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് 2000-ൽ നാട്ടുകാരുടെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, നീലേശ്വരം, ചെറുവത്തൂർ പഞ്ചായത്തുകൾ എന്നിവയുടെ സഹായത്തോടെ അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം നിർമ്മിച്ചത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്