കനത്ത മഴ: മണ്ണാർക്കാട് മലവെള്ളപ്പാച്ചിലിൽ വീടുകൾ തകർന്നു, കോതമംഗലത്ത് വീടുകളിൽ വെള്ളം കയറി

Web Desk   | Asianet News
Published : Jul 20, 2020, 08:02 PM IST
കനത്ത മഴ: മണ്ണാർക്കാട് മലവെള്ളപ്പാച്ചിലിൽ വീടുകൾ തകർന്നു, കോതമംഗലത്ത് വീടുകളിൽ വെള്ളം കയറി

Synopsis

എറണാകുളം ജില്ലയിൽ കോതമംഗലത്ത് മലയോര മേഖലയിലാണ് അതിശക്തമായ മഴയുണ്ടായത്. ഉരുളൻതണ്ണി, മാമലക്കണ്ടം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി

പാലക്കാട്/കൊച്ചി: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അതിശക്തമായ മഴ. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ആനമൂളിയിൽ ശക്തമായ മഴയിൽ വലിയ നാശനഷ്ടം ഉണ്ടായി. മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ പല വീടുകളിലും വെള്ളം കയറി. ആനമൂളിയിൽ വിജയൻ പൊട്ടിക്കൽ, വില്ലൻ സെയ്‌ദ് എന്നിവരുടെ വീടുകളാണ് തകർന്നത്.

എറണാകുളം ജില്ലയിൽ കോതമംഗലത്ത് മലയോര മേഖലയിലാണ് അതിശക്തമായ മഴയുണ്ടായത്. ഉരുളൻതണ്ണി, മാമലക്കണ്ടം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഉരുളൻതണ്ണിയിൽ രക്ഷാ പ്രവർത്തനത്തിന് എത്തിയ ഫയർഫോഴ്‌സ് വാഹനം മലവെള്ളപ്പാച്ചലിൽ കുടുങ്ങി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി