ഒറ്റപ്പെട്ട ശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്

By Web TeamFirst Published Oct 24, 2019, 8:14 AM IST
Highlights

കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ജാഗ്രതാ നിര്‍ദേശമായി എട്ട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 

ബംഗാൾ ഉൾക്കടലിലേയും അറബിക്കടലിലേയും ന്യൂനമർദ്ദങ്ങളാണ് ശക്തമായ മഴയ്ക്ക് കാരണം. അറബിക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെ വരെ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ബുധനാഴ്ച വൈകീട്ടോടെ രണ്ട് മണിക്കൂറോളം ശക്തമായ മഴ പെയ്‌തതോടെ കൊച്ചി നഗരത്തിലെ പല സ്ഥലങ്ങളും വീണ്ടും വെളളത്തിനടിയിലായി. കഴിഞ്ഞ ദിവസം കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ട മേനക ജംഗ്ഷനിൽ വീണ്ടും വെള്ളം കയറി. കടകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.

click me!