രണ്ട് ചക്രവാതച്ചുഴികൾ, 5 ദിവസം കേരളത്തിൽ ഇടിമിന്നലോടെ മഴ; ജാഗ്രത വേണം, 8 ജില്ലകളിൽ യെല്ലോ അലർട്ട്

Published : Nov 14, 2024, 08:32 PM IST
രണ്ട് ചക്രവാതച്ചുഴികൾ, 5 ദിവസം കേരളത്തിൽ ഇടിമിന്നലോടെ മഴ; ജാഗ്രത വേണം, 8 ജില്ലകളിൽ യെല്ലോ അലർട്ട്

Synopsis

ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ തമിഴ്‌നാടിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും ലക്ഷദ്വീപിന്‌  മുകളിലായി മറ്റൊരു  ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ  ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലും നവംബർ 16ന് എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
 
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ഇന്ന് തമിഴ്‌നാട് തീരം, തെക്കൻ ആന്ധ്രാപ്രദേശ് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.  ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന്  മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Read More : ശസ്ത്രക്രിയ അവസാന നിമിഷം മാറ്റി, യുവാവ് ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മമ്മൂട്ടിക്കെതിരായ സൈബറാക്രമണം; അവസാനിപ്പിക്കണമെന്ന് ദീപ്തി മേരി വർഗീസ്, മമ്മൂക്ക പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അബിൻ വർക്കി
മമ്മൂട്ടിക്കെതിരായ സിപിഎം സൈബര്‍ ആക്രമണം ഹിംസാത്മക ക്രൂരത, സത്യം പറഞ്ഞതിൻ്റെ പേരിലാണ് അണികള്‍ മമ്മൂട്ടിക്കെതിരെ തിരിഞ്ഞതെന്ന് ചെറിയാൻ ഫിലിപ്പ്