കനത്ത മഴ; കാക്കടവ് ചെക്ക് ഡാമിനരികിലെ പാര്‍ശ്വഭിത്തി തകര്‍ന്നു

By Web TeamFirst Published Jul 21, 2019, 10:37 PM IST
Highlights

ഞായറാഴ്ച വൈകുന്നേരമാണ് ഇരുപത് അടി പൊക്കമുള്ള ഭിത്തി തകർന്ന് വീണത്. ഭീത്തികൾ തകർന്നതോടെ സമീപത്തെ പമ്പ് ഹൗസ് ഏത് നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലാണുള്ളത്.

ചെറുപുഴ: കനത്ത മഴയെ തുടർന്ന് കണ്ണൂരിലെ കാക്കടവിൽ നിർമ്മാണത്തിലിരിക്കുന്ന ചെക്ക് ഡാമിന്റെ സമീപത്തെ പാര്‍ശ്വഭിത്തി തകര്‍ന്നു. ഞായറാഴ്ച വൈകുന്നേരമാണ് ഇരുപത് അടി പൊക്കമുള്ള ഭിത്തി തകർന്ന് വീണത്. ഭീത്തികൾ തകർന്നതോടെ സമീപത്തെ പമ്പ് ഹൗസ് ഏത് നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലാണുള്ളത്.

പമ്പ് ഹൗസിന് സമീപത്തായി സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറും മണ്ണിടിഞ്ഞ എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന വീടും ഭീഷണിയിലാണ്. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ സുസ്ഥിര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി ചെലവിലാണ് ചെക്ക് ഡാം നിര്‍മ്മിക്കുന്നത്. ഏഴിമല നേവല്‍ അക്കാഡമിക്കും കയ്യൂര്‍-ചീമേനി പഞ്ചായത്തിനും കുടിവെള്ളം ലഭ്യമാകുന്നതിന് വേണ്ടിയുള്ളതാണ് പദ്ധതി. പുഴയ്ക്ക് കുറുകെ 86 മീറ്റര്‍ വീതിയിലും 4.5 മീറ്റര്‍ ഉയരത്തിലുമാണ് തടയണ നിര്‍മ്മിക്കുന്നത്. 

click me!