ശബരിമലയിൽ തിരക്ക് തുടരുന്നു: വൈകുന്നേരത്തോടെ ദർശനം നടത്തിയത് 70,000 പേർ

Published : Dec 21, 2022, 06:19 PM IST
ശബരിമലയിൽ തിരക്ക് തുടരുന്നു: വൈകുന്നേരത്തോടെ ദർശനം നടത്തിയത് 70,000 പേർ

Synopsis

. പമ്പ മുതൽ നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. 84,401 പേരാണ് നാളെ ദർശനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പത്തനംതിട്ട:  ശബരിമലയിൽ  തിരക്ക് തുടരുന്നു. ഇന്ന് വൈകുന്നേരം വരെ എഴുപതിനായിരം തീർത്ഥാടകർ ദർശനം നടത്തി. വെർച്വൽക്യൂവഴി 88,916 പേരാണ് ബുക്ക് ചെയ്തത് . പരമ്പരാഗത കാനനപാതയിലും സ്പോട്ട് രജിസ്ട്രേഷൻ തുടങ്ങിയതോടെ കുടുതൽ പേർ സന്നിധാനത്തേക്ക് എത്തിത്തുടങ്ങി. രാവിലെയും വൈകിട്ടുമാണ് തീർത്ഥാടകരുടെ വലിയ തിരക്കുള്ളത്. പമ്പ മുതൽ നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. 84,401 പേരാണ് നാളെ ദർശനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാളെയാണ് ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര. 

ശബരിമലയിലെ തിരക്കിൽ തീർഥാടകരെ സഹായിക്കാൻ സ്പെഷൽ പോലീസ് ഓഫീസർമാർക്ക് ഹൈക്കോടതിയുടെ നിർദേശം. തിരക്ക് ഒഴിവാക്കാൻ   കെ.എസ്.ആർ.ടി.സി പരമാവധി സർവീസ് നടത്തണം. പമ്പയിൽ ഒരുക്കിയ  മെഡിക്കൽ സജ്ജീകരണങ്ങളെ പറ്റി ജില്ലാ മെഡിക്കൽ ഓഫീസർ വെള്ളിയാഴ്ച്ചക്കകം റിപ്പോർട്ട് നൽകണം. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും കുട്ടികൾക്കുമുള്ള പ്രത്യേക ക്യൂ എത്ര തീർഥാടകർ ഉപയോഗപ്പെടുത്തുന്നുവെന്ന് ദേവസ്വം ബോർഡ്   കണക്ക് നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത