ചാലക്കുടിയിൽ അതീവ ജാഗ്രത: പുഴയിൽ ജലനിരപ്പുയര്‍ന്നു, കൂടുതൽ ബോട്ടുകൾ എത്തിക്കും

Published : Aug 04, 2022, 08:09 PM IST
ചാലക്കുടിയിൽ അതീവ ജാഗ്രത: പുഴയിൽ ജലനിരപ്പുയര്‍ന്നു, കൂടുതൽ ബോട്ടുകൾ എത്തിക്കും

Synopsis

തൃശൂർ ജില്ലയിലെ 5 താലൂകളിലെ 51ക്യാമ്പുകളിൽ  ഉള്ളവരുടെ എണ്ണം 1685ആയി, 536കുടുംബങ്ങൾ ആണ് നിലവിൽ ക്യാംപിലുള്ളത്. 

തൃശ്ശൂ‍ര്‍: ചാലക്കുടി പുഴയിൽ ജലനിരപ്പുയര്‍ന്നതോടെ മേഖലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അതീവ ജാഗ്രത. പുഴയോരത്തുള്ള മുഴുവൻ ആളുകളേയും അധികൃത‍രുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ ഒഴിപ്പിച്ചു. ചാലക്കുടി നഗരസഭ അടിയന്തര കൗണ്‍സിൽ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി. ചാലക്കുടി പുഴയുടെ തീരത്തുള്ള പഞ്ചായത്തുകളിൽ കൂടുതൽ ബോട്ടുകൾ എത്തിക്കും. ഓരോ പഞ്ചായത്തിലും ഓരോ ബോട്ട് ഉറപ്പാക്കും. അത്യാവശ്യ ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായാണ് ബോട്ടുകൾ എത്തിക്കുന്നത്. തൃശൂർ ജില്ലയിലെ 5 താലൂകളിലെ 51ക്യാമ്പുകളിൽ  ഉള്ളവരുടെ എണ്ണം 1685ആയി, 536കുടുംബങ്ങൾ ആണ് നിലവിൽ ക്യാംപിലുള്ളത്. 

അതേസമയം പാലക്കാട് ജില്ലയിൽ ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഒറ്റപ്പാലം, മണ്ണാർക്കാട്, അട്ടപ്പാടി മേഖലയിലുള്ളവർ  പ്രത്യേക ജാഗ്രത പുലർത്തണമെന്നും ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അറിയിപ്പിൽ വ്യക്തമായി. ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻപഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള എല്ലാ ജനപ്രതിനിധികൾക്കും അറിയിപ്പ്   നൽകിയതായും ജില്ലാ കലക്ടർ അറിയിച്ചു.

എല്ലാ ജില്ലകളിലും അതീവജാഗ്രത പുലർത്തണം - മുഖ്യമന്ത്രി

തിരുവനന്തപരും: മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വരും ദിവസങ്ങളിലും  മഴ തുടരും. മുന്നറിയിപ്പുകൾ പ്രാധാന്യത്തോടെ കാണണം. 

അടുത്ത ആഴ്ചയോടെ ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ രൂപീകരണ സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ  വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നിൽ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നത്. 

അണക്കെട്ടുകളിൽ നിന്ന് വളരെ നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കുന്നത്. ഇതോടൊപ്പം വനമേഖലയിലും മലയോരങ്ങളിലെയും ശക്തമായ മഴയിൽ എത്തുന്ന പെയ്‌ത്തുവെള്ളം കൂടി ആവുമ്പോൾ ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരനും സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരയിൽ ഉള്ളവർ ജാഗ്രത പാലിക്കണം. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്ന റൂൾ കർവ് മോണിറ്ററിങ് കമ്മിറ്റി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ 9  സംഘങ്ങളെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്,  പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. കൂടുതൽ ടീമുകളെ  ആവശ്യപ്പെട്ടിട്ടുമുണ്ട്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി , ഡിഫെൻസ് സർവീസ സ്‌ കോപ്‌സ്  എന്നിവയുടെ രണ്ടു ടീമുകളെ വീതവും ആർമി, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഓരോ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.  

മഴക്കെടുത്തിയോടനുബന്ധിച്ച് 20 മരണങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. വിവിധ ജില്ലകളിലായി 212 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്തു പ്രവർത്തിച്ചു വരുന്നത്. 6285 ആൾക്കാരാണ് പ്രസ്തുത ക്യാമ്പുകളിൽ താമസിച്ചു വരുന്നത്.

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവരെയും എറണാകുളം ജില്ലയിൽ ചാലക്കുടിപ്പുഴയുടെ തീരം ഉൾക്കൊള്ളുന്ന പുത്തൻവേലിക്കര, കുന്നുകര, ചേന്ദമംഗലം, പാറക്കടവ് പഞ്ചായത്തുകളിലും  ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെയും ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം