'ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചോ എന്ന് സംശയം'; ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി

Published : Mar 03, 2021, 12:20 PM ISTUpdated : Mar 03, 2021, 12:21 PM IST
'ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചോ എന്ന് സംശയം'; ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി

Synopsis

ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. എന്നാൽ പിന്നീട് പൊതു പരിപാടികളിൽ ഇബ്രാഹിംകുഞ്ഞിനെ കണ്ടെന്നെന്ന് കോടതി നിരീക്ഷിച്ചു. 

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി. ജാമ്യം നേടാൻ കോടതിയെ കബലിപ്പിച്ചോ എന്ന് സംശയങ്ങൾ ഉണ്ടാകുന്നുവെന്ന് കോടതി പറഞ്ഞു. ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. എന്നാൽ പിന്നീട് പൊതു പരിപാടികളിൽ ഇബ്രാഹിംകുഞ്ഞിനെ കണ്ടെന്നെന്ന് കോടതി നിരീക്ഷിച്ചു. 

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി നൽകിയ അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമർശം. എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം എന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം. കേരളത്തിലെ പള്ളികളിൽ പ്രാർത്ഥന നടത്താൻ പോകണം എന്നായിരുന്നു ആവശ്യം. കോടതി നിരീക്ഷണം എതിരായത്തോടെ ഹർജി ഇബ്രാഹിംകുഞ്ഞ് പിൻവലിച്ചു. ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല...': തദ്ദേശ ഫലത്തിൽ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്
വിജയാഹ്ലാദം: മൂവാറ്റുപുഴയിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ, ഡിവൈഎഫ്ഐക്ക് മറുപടി