ആൾത്തിരക്ക്; ബെവ്കോ ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികൾ എന്തായി എന്ന് സർക്കാരിനോട് ഹൈക്കോടതി

By Web TeamFirst Published Aug 4, 2021, 12:18 PM IST
Highlights

മദ്യവിൽപ്പനശാലകളിലെ  ആൾത്തിരക്കുമായി ബന്ധപ്പെട്ട്  ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദേശം. കോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ട് ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിച്ചെന്നും  മദ്യവിൽപ്പനശാലകളിലെ ആൾത്തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ബെവ്കോ  അറിയിച്ചു.
 
കൊച്ചി: പൊതുജനങ്ങൾക്ക് ബുദ്ധിമുണ്ടാക്കുന്ന ബെവ്കോ ഔട്ട്ലെറ്റുകൾ  മാറ്റി സ്ഥാപിക്കുന്ന നടപടികൾ എന്തായി എന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനുളളിൽ വിശദാംശങ്ങൾ അറിയിക്കാൻ ബെവ്കോയ്ക്ക് നിർദേശം നൽകി.  

മദ്യവിൽപ്പനശാലകളിലെ  ആൾത്തിരക്കുമായി ബന്ധപ്പെട്ട്  ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദേശം. കോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ട് ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിച്ചെന്നും  മദ്യവിൽപ്പനശാലകളിലെ ആൾത്തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ബെവ്കോ  അറിയിച്ചു.

തൃശൂര്‍ കുറുപ്പംപടിയിലെ ബെവ്കോ ഔട്ട്ലെറ്റിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോളായിരുന്നു കൊവിഡ് കാലത്തെ ബെവ്കോയ്ക്ക് മുന്നിലെ ആള്‍കൂട്ടം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!