എസ്എൻഡിപി യോഗത്തിന്‍റെ അവകാശത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല; ശശിധരന്‍ കമ്മീഷന്‍ നിയമനത്തിന് സ്റ്റേ

Published : Jul 12, 2023, 05:28 PM ISTUpdated : Jul 12, 2023, 05:56 PM IST
എസ്എൻഡിപി യോഗത്തിന്‍റെ അവകാശത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല; ശശിധരന്‍ കമ്മീഷന്‍ നിയമനത്തിന് സ്റ്റേ

Synopsis

എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിശദാംശങ്ങളും  ശുപാർശയും  നൽകാൻ റിട്ട. ജസ്റ്റിസ്  ജി.ശശിധരനെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവ്  ഹൈക്കോടതി  സ്റ്റേ ചെയ്തു.

എറണാകുളം:എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിശദാംശങ്ങളും  ശുപാർശയും  നൽകാൻ റിട്ട.ജസ്റ്റിസ്  ജി.ശശിധരനെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവ്  ഹൈക്കോടതി  സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ. സർക്കാരിന്  കമ്മിഷനെ നിയമിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി സ്വദേശിയും എസ്.എൻ.ഡി.പി അംഗവുമായ  ആർ.വിനോദ് കുമാറടക്കമുള്ളവർ  നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍റെ  ഉത്തരവ്.

ഹർജിയിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി. ജസ്റ്റിസ് ജി.ശശിധരനെ നിയമിച്ച് സർക്കാർ ഏപ്രിൽ 19നാണ് ഉത്തരവിട്ടത്. എന്നാൽ  ഇന്ത്യൻ കമ്പനി നിയമപ്രകാരം പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു,  തിരഞ്ഞെടുപ്പ് നടത്താനുള്ള എസ്എൻഡിപി യോഗത്തിന്‍റെ  അവകാശത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നും, ഹൈക്കോടതി ഉത്തരവിന്‍റെ  ലംഘനമാണിതെന്നും ഹർജിയിലുണ്ട്.

എസ്എഫ്ഐക്കെതിരെ വെള്ളാപ്പള്ളി' SNDP,NSS കോളജുകളിൽ അച്ചടക്കമില്ലാത്ത സംഘടനാ പ്രവർത്തനം,എന്തും ആവാം എന്ന അവസ്ഥ'

'ശമ്പളം നല്‍കാതെ പിരിച്ചുവിട്ടു', എസ്‍എന്‍ഡിപി യോഗം ഭാരവാഹികള്‍ക്ക് എതിരെ ആരോപണം, പാറത്തോട് കോളേജില്‍ സമരം

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ടു