അച്ഛന് കരൾ പകുത്ത് നൽകാൻ ദേവനന്ദ, പോരാടി നേടിയത് നിയമത്തിന്‍റെ നൂലാമാല അഴിച്ചുള്ള ഉത്തരവ്, അഭിനന്ദനപ്രവാഹം

Published : Dec 22, 2022, 06:44 AM ISTUpdated : Dec 22, 2022, 07:20 AM IST
അച്ഛന് കരൾ പകുത്ത് നൽകാൻ ദേവനന്ദ, പോരാടി നേടിയത് നിയമത്തിന്‍റെ നൂലാമാല അഴിച്ചുള്ള ഉത്തരവ്, അഭിനന്ദനപ്രവാഹം

Synopsis

പ്രായപൂർത്തിയാകാത്തതിനാൽ ദേവനന്ദയുടെ കരൾ എടുക്കാൻ വിദഗ്ധ സമിതി ആദ്യം അനുമതി നൽകിയിരുന്നില്ല. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം അച്ഛനെ രക്ഷിക്കാനാണ് താൻ കരൾ പകുത്ത് നൽകുന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്തിയാണ് നിയമത്തിന്‍റെ നൂലാമാല അഴിച്ച് അനുമതി നേടിയെടുത്തത്


കൊച്ചി : ഗുരുതരാവസ്ഥയിലുള്ള അച്ഛന് കരൾ പകുത്ത് നൽകാനുള്ള മകളുടെ പോരാട്ടത്തിന് മുന്നിൽ നിയമത്തിന്‍റെ നൂലാമാലയഴിച്ച് ഹൈക്കോടതി. തൃശ്ശൂർ കോലഴിയിലെ ദേവനന്ദയുടെ പോരാട്ടമാണ് ഒടുവിൽ ലക്ഷ്യം കണ്ടത്. ദേവന്ദക്ക് പ്രായപൂർത്തിയാകാത്തതിനാൽ കരൾദാനത്തിനുള്ള അനുമതി നേരത്തെ വിദഗ്ധസമിതി നിഷേധിച്ചിരുന്നു.

ദേവനന്ദയുടെ അച്ഛൻ പ്രതീഷിന് ഗുരുതരമായ കരൾരോഗമായിരുന്നു. കരൾ മാറ്റിവെക്കലല്ലാതെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. കരൾ ദാതാവിനായുള്ള അന്വേഷണം അവസാനമെത്തിയത് പ്രതിഷിന്‍റെ 17 വയസ്സുള്ള മകളിൽ.കരൾ പകുത്തുനൽകി അച്ഛനെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാൻ മകൾക്ക് സമ്മതമായിരുന്നു, പക്ഷെ വിദഗ്ധ സമിതി അതിനനുവദിച്ചില്ല. പ്രായപൂർത്തിയായില്ല എന്നതായിരുന്നു കാരണം. 

ഒടുവിൽ മറ്റുവഴിയില്ലാതായതോടെയാണ് ഹൈക്കോടതിയെ സമിപിച്ചത്. ഹൈക്കോടതി അസാധാരണ സാഹചര്യമാണെന്ന് കണ്ടെത്തിയാണ് തീരുമാനം പുനപരിശോധിക്കാൻ വിദഗ്ധസമിതിയോട് ആവശ്യപ്പെട്ട്. കോടതി നിർദേശപ്രകാരം വിദഗ്ധസമിതിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമടങ്ങുന്ന സംഘം വീണ്ടും പരിശോധനകൾക് പൂർത്തിയാക്കി. കരൾ പകുത്തു നൽകുമ്പോഴുള്ള പ്രത്യാഘാതം കുട്ടിയെ ബോധ്യപ്പെടുത്തി. എല്ലാം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിദഗ്ധ സമിതിയും ദേവന്ദയുടെ പോരാട്ടത്തിന് കീഴടങ്ങിയത്. 

ഒടുവിൽ ദേവന്ദയുടെ ആവശ്യം അംഗീകരിക്കാമെന്ന് ഹൈക്കോടതിയെ അറിയിച്ചു. അച്ഛന്റെ ജീവൻ രക്ഷിക്കാൻ അസാധാരണ മനക്കരുത്ത് കാട്ടിയ കുട്ടിയെ ജസ്റ്റിസ് വിജി അരുൺ അഭിനന്ദിച്ചു. ഇത്തരം കുട്ടികളുള്ള രക്ഷിതാക്കൾ ഭാഗ്യവാൻമാരാണെന്നും കോടതി പറഞ്ഞു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം