Kannur VC : കണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്ത ഹർജി ഫയലിൽ സ്വീകരിച്ചു; ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ്

By Web TeamFirst Published Dec 17, 2021, 12:30 PM IST
Highlights

ചാൻസലർ കൂടിയായ ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനാണ് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്.

കൊച്ചി: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ (Kannur University VC)  പുനർ നിയമനം ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി (High Court) ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. ചീഫ്  ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി ഫയലിൽ സ്വീകരിച്ചത്.

ഗവര്‍ണര്‍ അടക്കം എല്ലാ എതിര്‍കക്ഷിക്കും നോട്ടീസ് നല്‍കും. ചാൻസലർ കൂടിയായ ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനാണ് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്. നിയമനം നിയമപരമാണോയെന്ന് സർക്കാരും സർവകലാശാലയും കൂടി മറുപടി നൽകണം. കോ വാറന്‍റോ ഹർജിയായതിനാൽ വൈസ് ചാൻസലർക്ക് നോട്ടീസ് നൽകേണ്ടെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

കണ്ണൂർ വി സി ഡോ ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ നിയമനത്തിൽ ചട്ടലംഘനമില്ല എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഡിവിഷൻ ബെഞ്ചിലെ അപ്പീൽ. 60 വയസെന്ന പ്രായപരിധി ചട്ടം ലംഘിച്ചെന്നും സേർച്ച് കമ്മിറ്റിയുടെ അംഗീകാരമില്ലാതെയാണ് പുനർ നിയമനമെന്നുമാണ് ഹർജിയിലുളളത്. പ്രാഥമിക വാദം കേട്ട ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചാൻസർലർ കൂടിയായ ഗവർണർക്കും, സർക്കാരിനും സർവകലാശയ്ക്കും നോട്ടീസ് അയക്കാൻ നിർദേശിച്ചു.

ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് കൈമാറണം. ചട്ടങ്ങൾ പാലിച്ചാണോ നിയമനമെന്ന് ഗവർണടക്കം എതിർകക്ഷികൾ മറുപടിയിൽ വിശദീകരിക്കണം. ഹർജിയിൽ എതിർകക്ഷിയാണെങ്കിലും കോ വാറന്‍റോ ഹർജിയായതിനാൽ വൈസ് ചാൻസലർക്ക് നോട്ടീസ് വേണ്ടെന്ന് കോടതി നിർദേശിച്ചു.

ഇത്തരത്തിൽ നോട്ടീസ് പുറപ്പെടുവിച്ചാൽ തൽസ്ഥാനത്തുനിന്ന് മാറിവന്ന് കേസ് നേരിടണമെന്നാണ് ചട്ടം. നേരത്തെ സിംഗിൾ ബെഞ്ചിൽ വാദം പൂ‍ർത്തിയായതിന് പിന്നാലെയാണ് നിയമനം സംബന്ധിച്ച് ഗവർണറുടെ വെളിപ്പെടുത്തലും തുടർ രാഷ്ടീയ സംഭവവികാസങ്ങളും ഉണ്ടായത്. ഗവർണറുടെ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കി ഡിവിഷൻ ബെഞ‌്ചിലെ വാദത്തിലെ ഇക്കാര്യങ്ങൾ കൂടി കൊണ്ടുവരാനാണ് ഹർജിക്കാരുടെ നീക്കം. കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് അംഗം ഡോ. ഷിനോ. പി ജോസ് എന്നിവർ സമർപ്പിച്ച അപ്പീൽ ജനുവരി 12ന് വീണ്ടും പരിഗണിക്കും.

Also Read: പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വിസിയായി തുടരാം, ഹർജി ഹൈക്കോടതി തള്ളി

click me!