കവളപ്പാറ ദുരന്തം: ഹർജിയിൽ ഹൈക്കോടതി ഇടപെടൽ, ഉന്നതതല സമിതി രൂപീകരിക്കാൻ നിർദ്ദേശം 

Published : Feb 20, 2024, 10:18 PM IST
കവളപ്പാറ ദുരന്തം: ഹർജിയിൽ ഹൈക്കോടതി ഇടപെടൽ, ഉന്നതതല സമിതി രൂപീകരിക്കാൻ നിർദ്ദേശം 

Synopsis

രണ്ടുമാസത്തിനുള്ളിൽ സമിതി രൂപീകരിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്‌.

കൊച്ചി : കവളപ്പാറയിൽ ദുരന്തത്തിന് ഇരയായവരുടെ ഭൂമി സാധാരണ നിലയിലാക്കുകയോ ഉചിതമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന ആവശ്യത്തിൽ ഉന്നതതല സമിതി രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായി ജിയോളജി, ഹൈഡ്രോളജി, കൃഷി, ദുരന്തനിവാരണം എന്നീ മേഖലകളിലെ വിദഗ്ധരുൾപ്പെട്ടതാവണം സമിതിയെന്ന് കോടതി നിർദ്ദേശിച്ചു. രണ്ടുമാസത്തിനുള്ളിൽ സമിതി രൂപീകരിക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്‌. ഹർജിക്കാരെ ഓരോരുത്തരെയും കേട്ടശേഷം രണ്ടുമാസത്തിനുള്ളിൽ സമിതി സർക്കാരിന് ശുപാർശ നൽകണം. തുടർന്ന് മൂന്നുമാസത്തിനുള്ളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തങ്ങളുടെ സ്ഥലങ്ങൾ സാധാരണ നിലയിലാക്കുകയോ ഭൂമിയും കൃഷിയും നശിച്ചതിനു മതിയായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടു, കോൺഗ്രസിൽ ചേർന്നു, മൂന്ന് ദിവസം മാത്രം; എം എൽഎ തിരികെയെത്തി
 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്