
കൊച്ചി: ശബരിമല കർമസമിതി 2019 ജനുവരി രണ്ട്, മൂന്ന് ദിവസങ്ങളിൽ നടത്തിയ ഹർത്താലിൽ നശിപ്പിക്കപ്പെട്ട പൊതു , സ്വകാര്യ സ്വത്തുക്കളുടെ നഷ്‌ടം കണക്കാക്കാൻ കമ്മീഷണറെ നിയമിക്കുമെന്ന് ഹൈക്കോടതി. അക്രമങ്ങളിലെ നഷ്ടം കണക്കുകൂട്ടി ഇരകൾക്ക് നൽകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നിരവധി പൊതു-സ്വകാര്യ സ്വത്തുക്കളും കെഎസ്ആർടിസി ബസുകളും അന്ന് നശിപ്പിക്കപ്പെട്ടിരുന്നു. ക്ലെയിം കമ്മീഷണർ രൂപീകരണം സംബന്ധിച്ച് വിവരങ്ങൾ അറിയിക്കാൻ രജിസ്ട്രിക്ക് കോടതി നിർദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam