മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജി: സ്പീക്കർ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശം

Published : Oct 01, 2026, 05:47 PM IST
mani c kappan

Synopsis

അതേസമയം ഒറ്റ കേസിൽ രണ്ട് വർഷമോ അതിൽ കൂടുതലോ ശിക്ഷിച്ചാൽ മാത്രമാണ് തന്നെ അയോഗ്യനാക്കാൻ കഴിയുകയുള്ളൂവെന്നാണ് മാണി സി കാപ്പൻ കോടതിയെ അറിയിച്ചത്.

കൊച്ചി: ചെക്ക് കേസിൽ മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയിൽ ഉടൻ നിയമപരമായ തീരുമാനമെടുക്കാൻ സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം. കേസിലെ പരാതിക്കാരൻ ദിനേശ് മേനോൻ നൽകിയ ഹ‍ർജി തീ‍ർപ്പാക്കിയാണ് ഉത്തരവ്. സ്പീക്കർ അല്ല തീരുമാനമെടുക്കേണ്ടതെങ്കിൽ പരാതി ഗവർണർക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി കാപ്പന് എംഎൽഎ ആയി തുടരാൻ കഴിയില്ലെന്നാണ് ഹർജിക്കാരന്‍റെ വാദം. ഇക്കാര്യത്തിൽ പരാതി നൽകിയിട്ടും സ്പീക്കർ നടപടിയെടുക്കാതെ പരാതി നീട്ടികൊണ്ടുപോയെന്നാരോപിച്ചാണ് ഹ‍ർജിക്കാരൻ ഹൈക്കോടതിയിലത്തിയത്. അതേസമയം ഒറ്റ കേസിൽ രണ്ട് വർഷമോ അതിൽ കൂടുതലോ ശിക്ഷിച്ചാൽ മാത്രമാണ് തന്നെ അയോഗ്യനാക്കാൻ കഴിയുകയുള്ളൂവെന്നാണ് മാണി സി കാപ്പൻ കോടതിയെ അറിയിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വകാര്യ ആശുപത്രികളിലെ 'കൊളള': സുപ്രധാന നീക്കവുമായി ആരോ​ഗ്യവകുപ്പ്, ചികിത്സ ചെലവ് നിയന്ത്രിക്കാൻ നീക്കം; നിയമസഭയിൽ ബില്ല് കൊണ്ടുവരും
പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങി; വീണ്ടും വിവാദ പരാമർശവുമായി ജി സുധാകരൻ