'വളർത്ത് നായ്ക്കൾക്ക് അടിയന്തരമായി രജിസ്ട്രേഷൻ നടത്തണം'; ഹൈക്കോടതി നിർദ്ദേശം

By Web TeamFirst Published Aug 11, 2021, 9:43 PM IST
Highlights

തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ വേഗത്തിൽ കണ്ടെത്താനും ഇത്തരം കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ അതാത് പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവിൽ നിർദ്ദേശം നൽകി. 

കൊച്ചി: വളർത്ത് നായ്ക്കൾക്ക് അടിയന്തരമായി രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് കോർപ്പറേഷനുകൾക്ക്  ഹൈക്കോടതി നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, കൊച്ചി അടക്കമുള്ള ആറ് കോർപ്പറേഷനുകൾക്കാണ് കോടതി ഇടക്കാല ഉത്തരവ് നൽകിയത്. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ വേഗത്തിൽ കണ്ടെത്താനും ഇത്തരം കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ അതാത് പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവിൽ നിർദ്ദേശം നൽകി. അടിമലതുറയിൽ വളർത്ത് നായയെ അടിച്ചു കൊന്ന സംഭവത്തിൽ കോടതി സ്വാമേധയാ എടുത്ത കേസിൽ ആണ് ഉത്തരവ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!