
കൊച്ചി: ദേശീയ പാതയിലെ കുഴിയിൽ വീണ് അപകടങ്ങൾ പതിവാകുന്നതിൽ ആശങ്ക ഉണ്ടെന്നു ഹൈക്കോടതി. ഇത് മനുഷ്യ നിർമ്മിത ദുരന്തം ആണ്. ആരാണ് ഇതിന് ഉത്തരവാദികൾ എന്ന് ദേശീയ പാത അതോറിറ്റിയോട് കോടതി ചോദിച്ചു. കോടതി ഇടപെടലിൽ റോഡുകളുടെ നില മെച്ചപ്പെട്ടെന്ന് ദേശീയ പാത അതോറിറ്റി മറുപടി നല്‍കി.
ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ കൊടുക്കണമെന്നും കോടതി ചോദിച്ചു. 116 റോഡുകൾ പരിശോധിച്ചു, സാംപിളുകൾ പരിശോധനക്ക് അയച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇനി അപകടം ഉണ്ടായാൽ ജില്ലാ കളക്ടർമാർ വിശദീകരണം നൽകണമെന്ന് കോടതി പറഞ്ഞു. കളക്ടർമാർ സജീവമായി ഇടപെടണമെന്നും കോടതി പറഞ്ഞു. റോഡ് ഹർജി പരിഗണിക്കുന്നത് ഈ മാസം 31ലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് വിജിലൻസ് ഡയറക്ടർ ഓൺലൈനിൽ ഉണ്ടാകണം എന്ന് കോടതി നിര്‍ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam