ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനും ഹൈക്കോടതിയുടെ സ്റ്റേയില്ല; സര്‍ക്കാരിന്‍റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

Published : Nov 29, 2024, 05:46 PM IST
ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനും ഹൈക്കോടതിയുടെ സ്റ്റേയില്ല; സര്‍ക്കാരിന്‍റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

Synopsis

നിയമനം ചോദ്യം ചെയ്തുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് പിന്നീട് പരിഗണിക്കാനായി മാറ്റി.

തിരുവനന്തപുരം: ഡിജിറ്റൽ സർവകാലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി നിരസിച്ചു. നിയമനം ചോദ്യം ചെയ്തുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് പിന്നീട് പരിഗണിക്കാനായി മാറ്റി. സാങ്കേതിക സർവകലാശാലയ്ക്ക് വിസി യെ നിയമിച്ചത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയിലും  കോടതി സ്റ്റേ ആവശ്യം തളളിയിരുന്നു. സർവകലാശാലകൾക്ക് വൈസ് ചാൻസലർമാർ ഇല്ലാതിരിക്കുന്നത് നല്ലതല്ല എന്നായിരുന്നു കോടതി  നിരീക്ഷണം . ചാൻസലറായ ഗവർണർക്കും പുതിയ  വി.സി സിസ തോമസിനും നോട്ടീസ് അയക്കാനും  സിംഗിൾ ബെഞ്ച് നിർദേശിച്ചു.

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ