അനധികൃത സ്വത്ത് സമ്പാദനം: എഡിജിപി മനോജ് എബ്രഹാമിനെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കും

Published : Aug 11, 2025, 02:02 PM ISTUpdated : Aug 11, 2025, 02:24 PM IST
adgp manoj abraham

Synopsis

അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിജിലൻസ് ഡയറക്ടർ എഡിജിപി മനോജ് എബ്രഹാമിനെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കും. 2022 ഡിസംബറിലെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി. 

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിജിലൻസ് ഡയറക്ടർ എ ഡി ജി പി മനോജ് എബ്രഹാമിനെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കും. പരാതിയിൽ അന്വേഷണം വേണ്ടെന്ന 2022 ഡിസംബറിലെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. മറ്റൊരു വ്യക്തി നൽകിയ ഹർജിയിൽ മേൽക്കോടതിയിൽ റിവിഷൻ ഹർജി നൽകാനാകുമോ എന്നാണ് കോടതി പരിശോധിച്ചത്.

സുപ്രീം കോടതി വിധി അനുസരിച്ച് ഹർജിക്കാരൻ മാറിയാലും മേൽക്കോടതി കേസ് പരിഗണിക്കണമെന്നായിരുന്നു എം ആർ അജയന്റെ വാദം. ഇക്കാര്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ പി പി ചന്ദ്രശേഖരൻ നൽകിയ ഹർജിയിൽ അന്വേഷണം വേണ്ടെന്നായിരുന്നു മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്.

ഇത് ചോദ്യം ചെയ്താണ് മൂന്ന് വർഷത്തിന് ശേഷം മാധ്യമപ്രവർത്തകനായ എം ആർ അജയൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ മൂന്ന് വർഷത്തെ കാലതാമസം എന്ത് കൊണ്ടെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിക്കണം. ഇതിന് ശേഷമാകും വിഷയത്തിൽ കോടതി വാദം കേൾക്കുക. 2015 മുതൽ കൊച്ചിയിലും, പത്തനംതിട്ടയിലും ജോലി ചെയ്ത സമയത്ത് മനോജ് എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് പരാതി.  

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'