അനധികൃത ഫ്ലക്സ് ബോർഡുകൾ; ഹർജിയിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

By Web TeamFirst Published Jun 19, 2019, 3:49 PM IST
Highlights

അനുമതി ഇല്ലാതെ സ്ഥാപിച്ച ഫ്ലക്സുകൾ നീക്കാൻ നടപടി സ്വീകരിച്ചതിന്‍റെ പേരിൽ ചിലർ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി തന്നെ തടഞ്ഞുവെച്ചെന്ന കോട്ടയം നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് കേസ്.

കൊച്ചി: വഴിയോരങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരായ ഹർജിയിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അനുമതി ഇല്ലാതെ സ്ഥാപിച്ച ഫ്ലക്സുകൾ നീക്കാൻ നടപടി സ്വീകരിച്ചതിന്‍റെ പേരിൽ ചിലർ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി തന്നെ തടഞ്ഞുവെച്ചെന്ന കോട്ടയം നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് കേസ്. 

അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ക്കെതിരെ ശക്തമായ നിലപാടാണ് ഇതിന് മുമ്പും ഹൈക്കോടതി സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഫ്ലക്സ് നിയന്ത്രണ ഉത്തരവ് നടപ്പാക്കുന്നുവെന്ന് ഓരോ ജില്ലാ കളക്ടർമാരും ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

click me!