'ഡോക്ടർമാർക്ക് നേരെയുള്ള കയ്യേറ്റം ദൗർഭാഗ്യകരം'; ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗം മറക്കാനാവില്ലെന്ന് ഹൈക്കോടതി

Published : Jun 25, 2021, 06:38 PM ISTUpdated : Jun 25, 2021, 06:40 PM IST
'ഡോക്ടർമാർക്ക് നേരെയുള്ള കയ്യേറ്റം ദൗർഭാഗ്യകരം'; ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗം മറക്കാനാവില്ലെന്ന് ഹൈക്കോടതി

Synopsis

ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണ്ണമായ ഇടപെടൽ ആണ് കൊവിഡ് പിടിച്ച് നിർത്തിയതെന്നും കോടതിയുടെ പരാമര്‍ശം.  

കൊച്ചി: ഡോക്ടർമാർക്ക് നേരെ നടക്കുന്ന കയ്യേറ്റവും അസഭ്യവർഷവും ദൗർഭാഗ്യകരം എന്ന് ഹൈക്കോടതി. മാവേലിക്കരയില്‍ ഡോക്ടറെ മർദ്ദിച്ച കേസിൽ  പൊലീസുകാരന് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമർശം. മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകരുടെ ത്യാഗം വിസ്മരിക്കാൻ കഴിയാത്തതാണ്. ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണ്ണമായ ഇടപെടൽ ആണ് കൊവിഡ് പിടിച്ച് നിർത്തിയതെന്നും കോടതിയുടെ പരാമര്‍ശം.

ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 
ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതിനിടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കൊച്ചി മെട്രോ പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രനാണ് ജാമ്യം ലഭിച്ചത്. അഭിലാഷിന്‍റെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ ഇയാള്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

നിന്ദ്യവും നീചവും, ഒരിക്കലും പാടില്ലാത്ത പ്രസ്താവന, അടൂർ പ്രകാശ് കോൺഗ്രസ് മുഖമെന്ന് ശിവൻകുട്ടി, 'ഇത് ജനം ചർച്ച ചെയ്യും'
'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്