
കൊച്ചി: കണ്ണൂർ ജില്ലയിലെ തലശ്ശേരി രാഷ്ട്രീയ വൈര്യത്തിന്റെയും സംഘർഷങ്ങളുടെയും ഹബ്ബാണെന്ന് കേരള ഹൈക്കോടതി. മൻസൂർ വധക്കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ പരാമർശം. സംഘർഷങ്ങളുടെ സാഹചര്യത്തിൽ സെഷൻസ് കോടതിയിൽ കേസ് കെട്ടികിടക്കുകയാണ്. സെഷൻസ് കോടതിയിൽ 5498 കേസുകൾ കെട്ടികിടക്കുന്നതായും ജസ്റ്റിസ് കെ ഹരിപാൽ ചൂണ്ടിക്കാട്ടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.