
കൊച്ചി: കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ നാശനഷ്ടം കണക്കാക്കാന്‍ ക്ലെയിംസ് കമ്മിഷണറെ നിയമിക്കുമെന്ന് ഹൈക്കോടതി. കമ്മിഷന്‍ രൂപവല്‍ക്കരിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം, ബസ് തകര്‍ത്തവരില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
ശബരിമല യുവതീപ്രവേശനവിധിക്ക് പിന്നാലെയുള്ള മണ്ഡലകാലം ഏറെ സംഘര്‍ഷഭരിതമായിരുന്നു. യുവതീപ്രവേശനം തടയാനെത്തിയ പ്രതിഷേധക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം അവരില്‍ നിന്നും തന്നെ ഈടാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam