വഞ്ചന കുറ്റം റദ്ദാക്കണമെന്ന കമറുദ്ദീന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

By Web TeamFirst Published Nov 11, 2020, 6:41 AM IST
Highlights

കമറുദ്ദീനെതിരായ വകുപ്പുകള്‍ റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
 

കാസര്‍കോട്: ജ്വല്ലറി തട്ടിപ്പ് കേസിലെ വഞ്ചന കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംസി കമറുദ്ദീന്‍ എം എല്‍ എ നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. ജ്വല്ലറി പണമിടപാട് സിവില്‍ കേസ് മാത്രമാണെന്നും വഞ്ചന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് കമറുദ്ദീന്റെ വാദം. എന്നാല്‍ കമറുദ്ദീനെതിരായ വകുപ്പുകള്‍ റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ട്. തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടര്‍ ആയ എം.സി കമറുദ്ദീനിനും കേസില്‍ തുല്യ പങ്കാളിത്തം ഉണ്ടന്നും വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ കമറുദ്ദിീനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 


 

click me!