സി കാറ്റ​ഗറി ജില്ലകളിൽ സിനിമ തിയറ്ററുകൾ അടച്ചിട്ടതിനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

Web Desk   | Asianet News
Published : Feb 07, 2022, 07:23 AM IST
സി കാറ്റ​ഗറി ജില്ലകളിൽ സിനിമ തിയറ്ററുകൾ അടച്ചിട്ടതിനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

Synopsis

സംസ്ഥാനത്ത് രോഗവ്യാപനം കുറയുകയാണെന്നും നിലവിൽ സി കാറ്റഗറി ജില്ലകൾ ഇല്ലെന്നും സർക്കാർ ഇന്ന് അറിയിക്കും

കൊച്ചി: കൊവിഡ് (covid)വ്യാപനത്തെത്തുടർന്ന് സി കാറ്റഗറി ജില്ലകളിൽ(c categoryu districts) സിനിമാ തിയേറ്ററുകൾ(cinema theaters) അടച്ചിടാനുളള സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രോ​ഗ വ്യാപനം കൂടുതലുള്ള സി കാറ്റ​ഗറി മേഖലയിൽ തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. 

അടച്ചിട്ട എ സി ഹാളിനുളളിൽ രണ്ടുമണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്നത് രോ​ഗ വ്യാപനത്തോത് കൂട്ടുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ മാളുകൾക്കടക്കം ഇളവ് നൽകിയ ശേഷം തിയേറ്ററുകൾ അടച്ചിട്ടത് വിവേചനപരമാണെന്നാണ് തിയറ്റർ ഉടമകളുടെ നിലപാട്. അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം കുറയുകയാണെന്നും നിലവിൽ സി കാറ്റഗറി ജില്ലകൾ ഇല്ലെന്നും സർക്കാർ ഇന്ന് അറിയിക്കും

കൊവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി തീയേറ്ററുകൾ അടയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഫെഫ്കയാണ് കോടതിയെ സമീപിച്ചത്. എന്ത് ശാസ്ത്രീയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കൊവിഡ് നിയന്ത്രണത്തിനായി തീയേറ്ററുകൾ അടയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടിരുന്നു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്