ചൂട് കൂടും! സംസ്ഥാനത്ത് ഇന്നും നാളെയും 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Published : Aug 23, 2023, 02:32 PM ISTUpdated : Aug 23, 2023, 02:40 PM IST
ചൂട് കൂടും! സംസ്ഥാനത്ത് ഇന്നും നാളെയും 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Synopsis

ഇന്നും നാളെയും 9 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. താപനില 3 ഡിഗ്രി മുതൽ 5 ഡിഗ്രി വരെ ഉയരാം. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3 - 5 ഡി​ഗ്രി വരെ കൂടുതലാണിത്. 

തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും 9 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. താപനില 3 ഡിഗ്രി മുതൽ 5 ഡിഗ്രി വരെ ഉയരാം. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3 - 5 ഡി​ഗ്രി വരെ കൂടുതലാണിത്. 

ജീവനക്കാരിയെ പിരിച്ചുവിട്ടത് ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞതിനാൽ തന്നെ: ആക്ഷേപത്തിലുറച്ച് വിഡി സതീശൻ

ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35ഡി​ഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാൾ 3 - 5 വരെ കൂടുതൽ. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്  ജില്ലകളിൽ  34ഡി​ഗ്രി വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 - 4 ഡി​ഗ്രി കൂടുതലാണിത്. ഈ മൺസൂൺ സീസണിൽ താപനില മുന്നറിയിപ്പ് ഇതാദ്യമാണ്. 

ദിവസങ്ങളായി അണയാതെ കാട്ടുതീ, ഗ്രീസില്‍ വനമേഖലയില്‍ 18 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം
ചെരിപ്പ് കച്ചവടത്തിന്‍റെ മറവില്‍ രാസലഹരി വില്‍പനയും ആഡംബര ജീവിതവും, അഞ്ച് യുവാക്കളെ എംഡിഎംഎയുമായി പിടികൂടി