'പ്രതികളുടെ വൈദ്യപരിശോധനക്ക് ഉടന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിക്കണം,ഡോക്ടർമാർ പേടിച്ച് റിസ്ക് എടുക്കുന്നില്ല'

Published : May 23, 2023, 03:05 PM ISTUpdated : May 23, 2023, 03:12 PM IST
'പ്രതികളുടെ  വൈദ്യപരിശോധനക്ക് ഉടന്‍ പ്രോട്ടോക്കോള്‍  പ്രഖ്യാപിക്കണം,ഡോക്ടർമാർ പേടിച്ച്  റിസ്ക് എടുക്കുന്നില്ല'

Synopsis

പല കേസുകളും മെഡിക്കൽ കോളേജിലേക്കോ പ്രൈവറ്റ് ആശുപത്രികളിലേക്കോ റഫർ ചെയ്യുന്നു.ഇത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കും. രോഗികൾ തന്നെ കുറ്റം കണ്ടെത്തി ശിക്ഷ വിധിക്കുന്ന രീതിയാണ് ഇപ്പോൾ ആശുപത്രികളിൽ നടക്കുന്നതെന്നും ഹൈക്കോടതി  

കൊച്ചി:മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് പോലെ തന്നെയാണ് ഡോക്ടേഴ്സിന് മുന്നിൽ പ്രതികളെ  കൊണ്ട് വരുന്നതെന്ന് പറയാൻ ആകില്ലെന്ന് ഹൈക്കോടതി.പൊലീസ് അകമ്പടി ഇല്ലാതെയും ആളുകൾ ഡോക്ടർമാരുടെ മുന്നിൽ വരുന്നു.യുദ്ധകാലാടിസ്ഥാനത്തിൽ പ്രോട്ടോക്കോൾ നടപ്പാക്കണം.ഇനിയും സമയം നൽകാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.രണ്ടാഴ്ച സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.ഇതിനിടയിൽ എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് കോടതി ചോദിച്ചു.ഇന്ന് ഡോക്ടർമാർ ആണെങ്കിൽ നാളെ ഇത് സാധാരണക്കാർക്കും സംഭവിക്കാം.ആശുപത്രി സംരക്ഷണത്തിന് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് എല്ലാ വശങ്ങളും ഉൾപ്പെടുത്തിയതായി കരുതുന്നുവെന്ന് കോടതി വ്യക്തമാക്കി

 

ജുഡീഷ്യൽ ഓഫീസേഴ്സ് അസ്സോസിയേഷനെ കേസിൽ കക്ഷി ചേരാൻ കോടതി അനുവദിച്ചു.മാതാപിതാക്കൾ എന്ത് വിശ്വസിച്ച് ഹൗസ് സർജൻമാരെ  ഡ്യൂട്ടിക്ക് വിടുമെന്ന് കോടതി ചോദിച്ചു..പല താലൂക്ക് ആശുപത്രികളിലും ആളും അനക്കവും ഇല്ല..ഡോക്ടർമാർ പേടിച്ച് ഇപ്പോൾ റിസ്ക് എടുക്കാൻ തയ്യാറാകുന്നില്ല.പല കേസുകളും മെഡിക്കൽ കോളേജിലേക്കോ പ്രൈവറ്റ് ആശുപത്രികളിലേക്കോ റഫർ ചെയ്യുന്നു.ഇത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കും. രോഗികൾ തന്നെ കുറ്റം കണ്ടെത്തി ശിക്ഷ വിധിക്കുന്ന രീതിയാണ് ഇപ്പോൾ ആശുപത്രികളിൽ നടക്കുന്നത്.: അതിന് ഡോക്ടർമാരും നഴ്സുമാരും ഇരകളാകുന്നു. ഡോ.വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരമാര്‍ശം.

ഡോ.വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണോ എന്നത് സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. അതിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല എന്ന് കോടതി വ്യക്തമാക്കി.
നഷ്ടപരിഹാരം എന്ത് കൊണ്ട് നൽകിയില്ല എന്ന് പോലും കോടതി ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല. സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിന് വിടുന്നു.കേസ് മറ്റന്നാൾ വീണ്ടും പരിഗണിക്കും

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം