'പ്രതിയല്ലാത്ത ആളുടെ മൊബൈൽ എങ്ങനെ പിടിച്ചെടുക്കും?മാധ്യമപ്രവർത്തകന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്തതില്‍ ഹൈക്കോടതി

Published : Jul 10, 2023, 11:49 AM ISTUpdated : Jul 10, 2023, 05:37 PM IST
'പ്രതിയല്ലാത്ത ആളുടെ മൊബൈൽ എങ്ങനെ പിടിച്ചെടുക്കും?മാധ്യമപ്രവർത്തകന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്തതില്‍ ഹൈക്കോടതി

Synopsis

ഷാജൻ സ്കറിയയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ച.അതിന്‍റെ  പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി

എറണാകുളം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി.വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി. പ്രതി അല്ലാത്ത ആളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി  ചോദിച്ചു.അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസിലായേനെ. ഫോൺ പിടിച്ചെടുത്ത നടപടിയിൽ റിപ്പോർട്ട്‌ നൽകാൻ കോടതി നിർദ്ദേശം നൽകി. മാധ്യമപ്രവർത്തകന്‍റെ  അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി പറഞ്ഞു.

കേസിൽ അന്വേഷണം നടത്താം, എന്നാൽ പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാൻ എങ്ങനെ സാധിക്കും? മാധ്യമപ്രവർത്തകർ ജനാധിപത്യത്തിന്‍റെ  നാലാം തൂണാണ്. നടപടികൾ പാലിക്കാതെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുത്. എല്ലാ മാധ്യമപ്രവർത്തകരുടെയും മൊബൈലുകൾ പിടിച്ചെടുക്കുമോ എന്നും കോടതി ചോദിച്ചു. ഷാജൻ സ്കറിയയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്‍റെ  വീഴ്ചയാണ്. അതിന്‍റെ  പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

 

മറുനാടന്‍ മലയാളി ഓഫീസ് റെയ്ഡ്; തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കംപ്യൂട്ടറും പിടിച്ചെടുത്ത് പൊലീസ്

'തുടർഭരണത്തിന്‍റ ഹുങ്കിൽ കേരളത്തെ ചൈനയാക്കി മാറ്റാന്‍ നീക്കം,സംസ്ഥാന സർക്കാർ മാദ്ധ്യമവേട്ട അവസാനിപ്പിക്കണം'

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്: പലരും പണം വാങ്ങിയത് ഗൂഗിൾ പേയിലൂടെ, 41 കെഎസ്ഇബി ഉദ്യോഗസ്ഥർ പല കരാറുകളിലായി വാങ്ങിയത് 16,50,000 രൂപയെന്ന് കണ്ടെത്തൽ
ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ പിവി അൻവർ; അനൗപചാരിക പ്രചാരണത്തിന് തുടക്കം