'തല'മാറില്ല,തലസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹർജിതള്ളി,ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

Published : Jul 10, 2023, 05:16 PM IST
'തല'മാറില്ല,തലസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹർജിതള്ളി,ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

Synopsis

ഹർജിക്കാർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാം എന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്

എറണാകുളം:കേരളത്തിന്‍റെ  തലസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി. കൊച്ചി ഉദയംപേരൂർ ആസ്ഥാനമായ സംഘടനയുടെ ഹർജിയാണ് തള്ളിയത്. വിഷയത്തിൽ ഇടപെടാൻ ആവില്ലെന്നും, ഹർജിക്കാർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാം എന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരുവനന്തപുരത്തേക്ക് എത്താൻ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഉള്ളവർക്ക് ബുദ്ധിമുട്ടുണ്ടെന്നും, തലസ്ഥാനം മാറ്റുന്നതിലൂടെ ആളുകൾക്ക് കൂടുതൽ സൗകര്യമാകും എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു

എറണാകുളത്തെ കേരളത്തിന്‍റെ  തലസ്ഥാനം ആക്കണമെന്ന സ്വകാര്യ ബില്ല് കൊണ്ടുവന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ വളഞ്ഞിട്ട് ആക്രമിച്ച നേതാക്കൾക്കെതിരെ അതൃപ്തി പരസ്യമാക്കി ഹൈബി ഈഡൻ എംപി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സീനിയോരിറ്റിയും പാർട്ടിക്ക് നൽകിയ സംഭവനയും ഓർത്ത് അവർക്ക് മറുപടി പറയാതിരിക്കുന്നത് മറുപടി ഇല്ലത്തത് കൊണ്ടല്ല. സംസ്ഥാനത്തിന്‍റെ  പകുതിയിലേറെ വരുമാനം ഉണ്ടാക്കി നൽകുന്ന ജില്ലയ്ക്ക്  അർഹമായ സ്ഥാനം കിട്ടണമെന്നായിരുന്നു വാദമെന്നും ബില്ല് പിൻവലിക്കാൻ ഒദ്യോഗികമായി പാർട്ടി ആവശ്യപ്പെട്ടാൽ അംഗീകരിക്കുമെന്നും ഹൈബി വ്യക്തമാക്കി.പാർലമെന്‍റില്‍ അവതരിപ്പിക്കും മുൻപ് ബില്ല് പുറത്ത് വിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഗൂഡാലോചന പ്രകാരമാണെന്നും ഹൈബി ആരോപിച്ചിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ വിജിലൻസ് ചോദ്യം ചെയ്തെന്ന് മാത്യു കുഴൽനാടൻ എംഎൽഎ
'മടുത്തമ്മേ, അവി‌ടെ ജയില് പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കു‌‌ട്ടി അങ്ങനെ ചെയ്യില്ല'; സായിയിൽ ആത്മഹത്യ ചെയ്ത സാന്ദ്രയുടെ അമ്മ