
കൊച്ചി: ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഹൈക്കോടതി അനുമതി. ഈ മാസം 20 മുതൽ പ്രതിദിനം 5000 തീർത്ഥാടകരെ അനുവദിക്കാൻ ആണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. മകരവിളക്ക് തീർത്ഥാടന സമയത്തും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ആന്‍റിജന്‍ ടെസ്റ്റിൽ നെഗറ്റീവായ റിസൾട്ടുകൾ അനുവദിക്കരുത്. ആര്‍ടി പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആയ തീർത്ഥാടകരെ മാത്രമേ ശബരിമലയിൽ അനുവദിക്കാവു എന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. സാഹചര്യങ്ങൾ പരിശോധിച്ച് മകരവിളക്ക് സമയത്ത് തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ ഉന്നതാധികാരസമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam