ലൈഫ് മിഷൻ കേസില്‍ സ്വപ്നയെ ആദ്യം അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടെന്ന് കോടതി,മൊഴിയെടുത്തിരുന്നെന്ന് ഇഡി

Published : Jun 23, 2023, 01:10 PM IST
ലൈഫ് മിഷൻ കേസില്‍ സ്വപ്നയെ ആദ്യം  അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടെന്ന് കോടതി,മൊഴിയെടുത്തിരുന്നെന്ന് ഇഡി

Synopsis

ശിവശങ്കറിനെ മാത്രം അറസ്റ്റ് ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതിരുന്നതെന്തെന്ന് കോടതി,ശിവശങ്കർ ഒരു ഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ഇഡി

എറണാകുളം.ലൈഫ് മിഷൻ കേസിലെ പ്രതികൾ കോടതിയിൽ ഹാജരായി. ശിവശങ്കറിന്‍റേയും സന്ദീപിന്‍റേയും  റിമാൻഡ് ഓഗസ്റ്റ് 5 വരെ നീട്ടി. ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് സ്വപ്നയും സരിതും ആവശ്യപ്പെട്ടു, സരിത്തിന് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് ഇഡി വ്യക്തമാക്കി.സ്വപ്നയെയും സരിത്തിനെയും ആദ്യം അറസ്റ്റ് ചെയ്യാത്തതിന് കാരണമെന്തെന്ന് കോടതി ചോദിച്ചു.ഇരുവരുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നെന്ന് ഇഡി അറിയിച്ചു. ശിവശങ്കറിനെ മാത്രം അറസ്റ്റ് ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതിരുന്നതെന്തെന്ന് കോടതി ചോദിച്ചു. ശിവശങ്കർ ഒരു ഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ഇഡി മറുപടി നല്‍കി.സ്വപ്നയുടെ ജാമ്യം കോടതി നീട്ടി നൽകി, ഉപാധികളോടെയാണ് നടപടി.അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, പുതിയ താമസ സ്ഥലത്തിന്‍റെ  വിലാസവും ഫോൺ നമ്പറും മെയിൽ ഐഡിയും  നൽകണമെന്നും കോടതി നിര്‍ദേശിച്ചു.

ലൈഫ് മിഷൻ ഫ്ലാറ്റ് ചോർച്ച; മാധ്യമങ്ങളോട് പ്രതികരിച്ച വീട്ടമയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ

'ഗോവിന്ദൻ... ഇനി നമുക്ക് കോടതിയിൽ കാണാം'; മാനനഷ്ട കേസ് നൽകിയ എം വി ഗോവിന്ദന് സ്വപ്നയുടെ മറുപടി

PREV
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ