കേരളത്തിൽ വിദേശ സർവകലാശാല ക്യാംപസുകൾ? നിലപാട് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Published : Feb 05, 2024, 09:35 PM ISTUpdated : Mar 08, 2024, 10:06 PM IST
കേരളത്തിൽ വിദേശ സർവകലാശാല ക്യാംപസുകൾ? നിലപാട് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Synopsis

വിദേശ സർവകലാശാല ക്യാംപസുകൾ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങൾ യു ജി സി മാർ​ഗ നിർദേശങ്ങൾക്ക് അനുസരിച്ച് പരിശോധിക്കും

തൃശൂർ: കേരളത്തിൽ വിദേശ സർവകലാശാല ക്യാംപസുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  വിദേശ സർവകലാശാല ക്യാംപസുകൾ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങൾ യു ജി സി മാർ​ഗ നിർദേശങ്ങൾക്ക് അനുസരിച്ച് പരിശോധിക്കുമെന്നും വിദേശ സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ജനകീയ പങ്കാളിത്തത്തോടെ ഫണ്ട്‌ ശേഖരിക്കാൻ ഉന്നത വിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കും. ഇതിനായി ഓഗസ്റ്റിൽ ഹയർ എഡ്യൂക്കേഷൻ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ് ഗ്ലോബൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ബഹിരാകാശത്ത് എഐ, ചന്ദ്രയാൻ മുതൽ നാവിക് വരെ; വിവരിച്ച് ഐഎസ്ആർഒ ചെയർമാൻ, ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക അഭിമുഖം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം സ്വകാര്യ വിദേശ സർവകലാശാലകൾ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തിൽ എസ് എഫ് ഐക്കും സി പി എമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി കെ എസ്‍ യു രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണത്തിൽ എസ് എഫ് ഐ പഴയ നിലപാട് മാറ്റിയോ എന്ന് കെ എസ്‌ യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ ചോദിച്ചു. എസ് എഫ് ഐ പണ്ട് ചെയ്തതൊക്കെ തെറ്റാണെന്ന് സമ്മതിക്കണം. അല്ലെങ്കിൽ എസ് എഫ് ഐ പുതിയ നിലപാട് തുറന്നു പറയണമെന്നും ആൻ സെബാസ്റ്റ്യൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ടി പി ശ്രീനിവാസന് കൊടുത്തത് പോലെ ബാലഗോപാലിനിട്ട് ഒന്ന് കൊടുത്തിട്ട് എസ് എഫ് ഐയുടെ ചരിത്രം ഓർമ്മിപ്പിക്കണമെന്നും ആൻ പറഞ്ഞു. കൂത്തുപറമ്പ് സമരം എടുത്തുപറഞ്ഞും ആൻ വിമർശിച്ചു. സി പി എമ്മിനും എസ് എഫ് ഐക്കും പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ എന്ന ചോദ്യത്തോടെയാണ്  കെ എസ്‌ യു സംസ്ഥാന ഉപാധ്യക്ഷ വിമർശനം ആരംഭിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്