സമയത്ത് ടി.സി കിട്ടാത്തത് കൊണ്ട് അഡ്മിഷൻ തടസ്സപ്പെടില്ല; നിർദേശം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

Published : Jun 13, 2024, 08:32 PM IST
സമയത്ത് ടി.സി കിട്ടാത്തത് കൊണ്ട് അഡ്മിഷൻ തടസ്സപ്പെടില്ല; നിർദേശം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

Synopsis

പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാവകാശം നൽകാൻ സർവ്വകലാശാലകൾക്ക് മന്ത്രി നിർദ്ദേശം നൽകി.

തിരുവനന്തപുരം: വിദ്യാർഥികൾക്ക്  ഉപരിപഠനം തടസപ്പെടുന്നത് ഒഴിവാക്കാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ സർവ്വകലാശാലകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശിച്ചു. പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാവകാശം നൽകാൻ സർവ്വകലാശാലകൾക്ക് മന്ത്രി നിർദ്ദേശം നൽകി.

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (D.EL.Ed), ബി.എഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്സുകളുടെ അവസാന സെമസ്റ്ററിലോ അവസാന വർഷത്തിലോ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമുണ്ടാകുന്നതു മൂലം വിവിധ കോഴ്‌സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് സ‍ർവകലാശാലകൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങൾക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് പിൻമാറി നടൻ ദിലീപ്; പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ക്ഷേത്രഭാരവാഹികൾ
'തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെണ്‍കുട്ടികളെ ലീഗ് രംഗത്തിറക്കി'; കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സിപിഎം നേതാവ്