ഹൈറിച്ച് തട്ടിപ്പ് കേസിൽ കമ്പനി ഡയറക്ടർ കെഡി പ്രതാപന് വൻ തിരിച്ചടി, ജാമ്യം റദ്ദാക്കി, കീഴടങ്ങാനും കോടതി ഉത്തരവ്

Published : Nov 21, 2026, 06:32 PM IST
highrich scam

Synopsis

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമ കെ.ഡി. പ്രതാപന്റെ ജാമ്യം എറണാകുളം പി.എം.എൽ.എ കോടതി റദ്ദാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് നടപടി. 3,141 കോടി രൂപയുടെ തട്ടിപ്പാണ് കേസിൽ പ്രധാനമായും അന്വേഷിക്കുന്നത്.

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി. എറണാകുളം പി.എം.എൽ.എ കോടതിയുടേതാണ് നടപടി. തിങ്കളാഴ്ച കീഴടങ്ങാനും കോടതി പ്രതാപന് കർശന നിർദേശം നൽകി. കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് കോടതിയുടെ ഈ സുപ്രധാന നടപടി. നേരത്തെ 19 മാസം തടവിലായിരുന്ന പ്രതാപന് പിഎംഎൽഎ കോടതി ജാമ്യം നൽകിയിരുന്നു. കേസിൽ വിചാരണ തുടങ്ങാത്ത സാഹചര്യം പരിഗണിച്ചും മറ്റ് കാരണങ്ങളൊന്നും കണ്ടെത്താതെയുമായിരുന്നു അന്ന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.

ഇതിനെതിരെ ഇ.ഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് എറണാകുളം പി.എം.എൽ.എ കോടതി മുൻ ഉത്തരവ് വീണ്ടും പുനഃപരിശോധിച്ചതും പ്രതാപന്റെ ജാമ്യം റദ്ദാക്കാൻ തീരുമാനിച്ചതും.

3,141 കോടി രൂപയുടെ തട്ടിപ്പ്; 277 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു

2024 ജൂലൈ മാസത്തിലാണ് ഹൈറിച്ച് വഴി 3,141 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തുവരുന്നതും കമ്പനി ഉടമ കെ.ഡി. പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നതും. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 1,651 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി വ്യക്തമാക്കി ഇ.ഡി കോടതിയിൽ ഒന്നാം ഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ പ്രതികളുടെ 277 കോടി രൂപയുടെ സ്വത്തുക്കളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ആയിരം കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടിലാണ് ഇ.ഡി ഹൈറിച്ചിനെതിരെ അന്വേഷണം നടത്തിവരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണ്ണൂരിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ
ഫേസ്ക്രീം വിഷബാധയിലൂടെ 17 കാരിക്ക് വൃക്കരോഗം പിടിപെട്ട സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ നിർദ്ദേശം