ഹിജാബ് നിരോധനം; പ്രതിഷേധങ്ങളിൽ ​ഗൂഢാലോചന, ദുഷിച്ച ആസൂത്രണമെന്നും ​ഗവർണർ

Web Desk   | Asianet News
Published : Feb 14, 2022, 10:48 PM ISTUpdated : Feb 15, 2022, 06:51 AM IST
ഹിജാബ് നിരോധനം; പ്രതിഷേധങ്ങളിൽ ​ഗൂഢാലോചന, ദുഷിച്ച ആസൂത്രണമെന്നും ​ഗവർണർ

Synopsis

ദുഷിച്ച ആസൂത്രണമാണ് പ്രതിഷേധത്തിന് പിന്നിലുള്ളത്. ഇസ്ലാമിൽ അന്തർലീനമാണ് ഹിജാബ് എന്ന് പറയുന്നവരാണ് ഗൂഢാലോചനക്കാരെന്നും അദ്ദേഹം പറഞ്ഞു.  

തിരുവനന്തപുരം: ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ട് എന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  ദുഷിച്ച ആസൂത്രണമാണ് പ്രതിഷേധത്തിന് പിന്നിലുള്ളത്. ഇസ്ലാമിൽ അന്തർലീനമാണ് ഹിജാബ് എന്ന് പറയുന്നവരാണ് ഗൂഢാലോചനക്കാരെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആശയപ്രകാശനത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നതും ഇന്ത്യൻ ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. സ്ത്രീ ധരിക്കേണ്ട ഷാളിനെക്കുറിച്ച് ഖുറാൻ പറയുന്നുണ്ട്. ഹിജാബ് വലിച്ചെറിയുന്നതിനെക്കുറിച്ചല്ല ചോദ്യം. ഞാൻ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 1986 മുതൽ അവർ (മുസ്ലീം ലീ​ഗ്) എന്നെ കരിവാരിതേക്കുകയാണ്. ഞാൻ ഖുറാനെതിരാണെന്നാണ് പറയുന്നത്. എനിക്ക് രാഷ്ട്രീയ ചർച്ചകളിലിടപെടാൻ താല്പര്യമില്ല. ഞാൻ ഖുറാനിലുള്ളതാണ് പറയുന്നത്. എന്നെ പഠിപ്പിക്കുന്നതിന് എനിക്ക് അവരോട് നന്ദിയുണ്ട്.' ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ​ഗവർണർ പറഞ്ഞു. 

വിശദമായി കാണാം...

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും