'തൃശ്ശൂരിൽ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട്, കോൺ​ഗ്രസ് ഇതിനെ പ്രതിരോധിക്കും': വിഡി സതീശൻ

Published : Feb 16, 2024, 11:12 AM ISTUpdated : Feb 16, 2024, 11:15 AM IST
'തൃശ്ശൂരിൽ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട്, കോൺ​ഗ്രസ് ഇതിനെ പ്രതിരോധിക്കും': വിഡി സതീശൻ

Synopsis

എന്നാലിത് വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമമാണ്. ഇപ്പോൾ അത് കേരളത്തിലും തുടങ്ങി. തൃശ്ശൂരിൽ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട്. കോൺ​ഗ്രസ് ഇതിനെ പ്രതിരോധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. 

കോഴിക്കോട്: ഗ്യാൻവ്യാപി വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബാബരി മസ്ജിദ് കൊണ്ട് അവസാനിക്കും എന്നാണ് കരുതിയത്. എന്നാലിത് വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമമാണ്. ഇപ്പോൾ അത് കേരളത്തിലും തുടങ്ങി. തൃശ്ശൂരിൽ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട്. കോൺ​ഗ്രസ് ഇതിനെ പ്രതിരോധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഏതു സമയത്തു തീരുമാനിച്ചാലും അപ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയും. ലീഗ് ഉൾപ്പെടെ പല കക്ഷികളും പല ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ പരിഗണിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കാൻ മത്സര രംഗത്ത് നിന്നും മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. നവകേരള സദസ്സിന്റെ കാര്യത്തിൽ വ്യാപകമായി പിരിച്ചു. ഇതിനു കണക്കില്ല. മുഖ്യമന്ത്രിയുടെ അടുത്ത പരിപാടിക്കും പിരിവ് നടത്തുകയാണ്. ഉദ്യോഗസ്ഥരെ വെച്ച് കള്ള പിരിവ് നടത്തുകയാണ്. ഉദ്യോഗസ്ഥരെ പിരിവിനായി കയറൂരി വിട്ടു ജനങ്ങളെ പീഡിപ്പിക്കുകയാണ്. മുല്ലപ്പള്ളിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കും. അദ്ദേഹത്തിന്റെ വീട്ടിൽ പോയി സംസാരിക്കാനും തയ്യാറാണ്. അദ്ദേഹം പാർട്ടിയുടെ പ്രധാനപെട്ട നേതാവാണെന്നും സതീശൻ പറഞ്ഞു. 

യുഡിഎഫ് സീറ്റ് വിഭജനത്തിൽ ലീഗുമായി ഉള്ള ചർച്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ലീഗ് നേതാക്കൾ ഡൽഹിയിലാണ്. അവർ തിരിച്ചെത്തിയാൽ ചർച്ചകൾ പൂർത്തിയാക്കും. ലീഗും കോൺ​ഗ്രസും തമ്മിൽ പ്രശ്നങ്ങളില്ല. ലീഗിന്റെ മൂന്നാം സീറ്റ് വിഷയം, സ്വാഭാവികമായുള്ള ആവശ്യമാണ്. സാഹചര്യം നോക്കി ഇക്കാര്യം തീരുമാനിക്കും. മുന്നണി ആകുമ്പോൾ ചർച്ചകൾ സ്വാഭാവികമാണ്. ഇല്ലാത്ത പ്രശ്നം നിങ്ങൾ കുത്തിപൊക്കി ഉണ്ടാക്കരുതെന്നും സതീശൻ പറഞ്ഞു. 
ലഹരി പുറത്ത് സിംഹത്തിനൊപ്പം സെല്‍ഫി; ചുറ്റുമതില്‍ ചാടി കൂട്ടിലേക്ക് കയറിയ യുവാവിന് ദാരുണാന്ത്യം, വീഡിയോ

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ