എച്ച്എംപി വൈറസ്; അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റാണെന്ന് മന്ത്രി വീണ ജോർജ്ജ്

Published : Jan 07, 2025, 01:49 PM ISTUpdated : Jan 07, 2025, 01:59 PM IST
എച്ച്എംപി വൈറസ്;  അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റാണെന്ന് മന്ത്രി വീണ ജോർജ്ജ്

Synopsis

ഈ വൈറസ് മുൻപും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണ്. പുതിയ വൈറസ് അല്ല. വൈറസിനെ നേരിടാൻ വേണ്ട മുൻകരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു

തിരുവനന്തപുരം: എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ വൈറസ് മുൻപും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണ്. പുതിയ വൈറസ് അല്ല. വൈറസിനെ നേരിടാൻ വേണ്ട മുൻകരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. 

ജാഗ്രതയാണ് പ്രധാനം. മുൻകരുതലായി ഗർഭിണികളും രോഗികളും മാസ്ക് ധരിക്കണം. ഭയം വേണ്ട ജാഗ്രത നല്ലതാണെന്നും മന്ത്രി പറഞ്ഞു.  കെഎംസിഎൽ ആണ് മരുന്ന് സപ്ലൈ ചെയ്യുന്നത്. എല്ലാ മരുന്നും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉണ്ട്, ഒപ്പം ചില സാങ്കേതിക പ്രശ്നങ്ങളും. അതുടൻ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

അതേസമയം, രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ആവർത്തിച്ചു. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. മഹാരാഷ്ട്രയിൽ 7,13 വയസ് പ്രായമുളള കുട്ടികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിന് ചികിത്സ തേടിയ കുട്ടികൾ നിലവിൽ രോഗമുക്തരായി ആശുപത്രി വിട്ടു. ഇത് കൂടാതെ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ 2 വീതം കേസുകളും, ഗുജറാത്തിലും കൊൽക്കത്തയിലും ഒരോ കേസുകൾ വീതവുമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ആരുടെയും നില ഗുരുതരമല്ല. പലരും രോഗമുക്തരായി ആശുപത്രി വിട്ടു. ഇവരുടെ സാമ്പിൾ ജനിതക ശ്രേണീ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 

ദില്ലിയിലടക്കം രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലം യോഗം വിളിച്ചത്. കേന്ദ്രസർക്കാർ സ്ഥാപന മേധാവികളും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനങ്ങൾ നൽകിയ വിവരങ്ങളും, ഐസിഎംആറിന്റെ വിവരങ്ങളും പരിശോധിച്ചതിൽ രാജ്യത്ത് അസ്വാഭാവിക രോഗ വ്യാപനം ഇല്ലെന്നാണ് വിലയിരുത്തൽ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല, പരിശോധന നടപടികൾ ഊർജിതമാക്കി. ബോധവൽക്കരണവും, നിരീക്ഷണവും ശക്തമാക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പറഞ്ഞു. 

രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ പരിശോധനയും ഉറപ്പാക്കും. രോ​ഗവ്യാപനം തടയുന്നതിനുള്ള മുൻകരുലായി കൈകൾ സോപ്പിട്ട് കഴുകുക, രോ​ഗലക്ഷണങ്ങളുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ പൊതുവായ നിർദേശങ്ങൾ ജനങ്ങൾക്ക് നൽകും. ചൈനയടക്കം രോഗ വ്യാപനമുളള രാജ്യങ്ങളിലെ സാഹചര്യം ഗുരുതരമായാൽ മാത്രമാകും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കേന്ദ്രം കടക്കുക. 

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും, ഇഞ്ചോടിഞ്ച് പോരാട്ടം, സമാപന ചടങ്ങില്‍ ടൊവിനോ തോമസ് മുഖ്യാതിഥി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം