
പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പത്തനംതിട്ട ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതല്‍ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തുകയും മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണസേനയുടെ ഒരു ടീം പത്തനംതിട്ടയിലേക്ക് പോയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ആരക്കോണത്തു നിന്നാണ് എന്‍ഡിആര്‍എഫ് സംഘം വരുന്നത്. 25 പേരാണ് സംഘത്തിലുള്ളത്. ഇന്ന് രാത്രിയോടെ ഇവര്‍ ജില്ലാ ആസ്ഥാനത്ത് എത്തും. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും അടങ്ങുന്ന ടീമാണ് ആരക്കോണത്ത് നിന്നും വരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam