കനത്ത മഴ; കാസ‍ർകോ‍ട് ഇന്ന് സ്കൂളുകൾക്ക് അവധി

Published : Oct 25, 2019, 07:43 AM ISTUpdated : Oct 25, 2019, 09:06 AM IST
കനത്ത മഴ; കാസ‍ർകോ‍ട് ഇന്ന് സ്കൂളുകൾക്ക് അവധി

Synopsis

പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകം. കാസർകോ‍ട് കനത്ത മഴ തുടരുന്നു.

കാസർകോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ ഡോക്ടർ ഡി സജിത് ബാബു അറിയിച്ചു.

കാസർകോ‍ട് അടക്കമുള്ള എട്ട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാൾ ഉൾക്കടലിലേയും അറബിക്കടലിലേയും ന്യൂനമർദ്ദങ്ങളാണ് ശക്തമായ മഴയ്ക്ക് കാരണം. അറബിക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു