ഓച്ചിറ കാളകെട്ട് ഉത്സവം; നാളെ പ്രാദേശിക അവധി, മൂന്ന് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

Published : Sep 22, 2026, 04:29 PM IST
OCHIRA KALAKETTU

Synopsis

സ‍ർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഓച്ചിറ കാളകെട്ട് ഉത്സാവത്തോടനുബന്ധിച്ച് ദേശീയപാതയിൽ ​ഗതാ​ഗതനിയന്ത്രണവും ഉണ്ട്.

കൊല്ലം: ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകൾക്ക് നാളെ പ്രാദേശിക അവധി അനുവദിച്ച് സംസ്ഥാന സർക്കാർ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾക്കാണ് നാളെ (സെപ്റ്റംബർ 23-ന്) പ്രാദേശിക അവധി അനുവദിച്ചത്. കായംകുളം എംഎൽഎയും സഹകരണ-എക്സൈസ് വകുപ്പ് മന്ത്രിയുമായ എം. ലിജുവിന്റെ ഇടപെടലിനെ തുടർന്നാണ് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും തടസ്സമില്ലാതെ നടത്തുന്നതിനായി കൃഷ്ണപുരത്തെ 19 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി യുജി കേബിളുകൾ സ്ഥാപിക്കുന്ന നിർമാണ പ്രവർത്തനങ്ങളും മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പൂർത്തിയായി വരികയാണ്.

ദേശീയപാതയിൽ നാളെ ​ഗതാ​ഗതനിയന്ത്രണം

കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് ദേശീയപാത 66 ൽ സെപ്റ്റംബർ 23 ന് രാവിലെ 06.00 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളും കായംകുളം കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കെ.പി റോഡിൽ പ്രവേശിച്ച് ചാരുംമൂട്-ചക്കുവള്ളി-ഭരണിക്കാവ്-ശാസ്താംകോട്ട-കെ.എം.എം.എൽ വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്. കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളിയിൽ ലാലാജി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കർ കടവ് പാലം വഴി തിരദേശ റോഡിൽ കൂടി അഴീക്കൽ എത്തി വലിയ അഴീക്കൽ പാലം വഴി കായംകുളം ആലപ്പുഴ ഭാഗത്തേക്ക് പോകാവുന്നതാണ്. തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ലോങ് ചെയ്‌സ്, കണ്ടെയ്‌നർ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ആശ്രാമം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷം ഗതാഗത നിയന്ത്രണം തീരുന്ന മുറയ്ക്ക് യാത്ര തുടരേണ്ടതാണ്. ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും, പൊലീസ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളം ഭരിക്കുന്നത് സംഘപരിവാർ ബി ടീം, പിണറായിക്കെതിരായ ഇഡി നീക്കത്തെ സർക്കാർ പിന്തുണക്കുന്നു; രാഷ്ട്രീയ വേട്ടക്ക് വിട്ടുകൊടുക്കില്ലെന്നും എംവി ഗോവിന്ദൻ
അതിതീവ്ര ന്യൂനമർദ്ദ സാധ്യത; അടുത്ത 3 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ വ്യാപക മഴ, 7 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്