അവിട്ടപ്പിള്ളി ഗവ. എൽപി സ്കൂളിലെ എൽകെജി, യുകെജി വിഭാഗത്തിന് നാളെ അവധി

Published : Jun 07, 2026, 09:24 PM IST
Eid 2026 School Holiday

Synopsis

അവിട്ടപ്പിള്ളി ഗവ. എൽപി സ്കൂളിലെ എൽകെജി, യുകെജി വിഭാഗത്തിന് നാളെ അവധി പ്രഖ്യാപിച്ചു. സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നതിനാലാണ് അവധി.

തൃശ്ശൂർ: തൃശ്ശൂരിലെ അവിട്ടപ്പിള്ളി ഗവ. എൽപി സ്കൂളിലെ എൽകെജി, യുകെജി വിഭാഗത്തിന് നാളെ അവധി പ്രഖ്യാപിച്ചു. ചാലക്കുടി താലൂക്ക് മറ്റത്തൂർ പഞ്ചായത്ത് പരിധിയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന കോടശ്ശേരി മലയുടെ സമീപത്തുള്ള ആറേശ്വരം പ്രദേശത്തെ അഞ്ച് കുടുംബങ്ങളെ മറ്റത്തൂർ ഗവണ്മെന്റ് എൽ പി സ്‌കൂളിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഈ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിലെ എൽകെജി, യുകെജി വിഭാഗത്തിനാണ് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണ്ണിടിച്ചിൽ ഭീഷണി: പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ‍ഞ്ചാരികൾക്ക് പ്രവേശനമില്ല
സർക്കാർ നിയോഗിച്ച എസ്ഐടിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ്, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി; കാഫിർ സ്ക്രീൻഷോട്ട് കേസിൽ വിവാദം