ഏകീകൃത കുർബാന ഡിസംബർ 25 മുതൽ, ഈസ്റ്ററിന് മുമ്പ് നടപ്പാക്കണമെന്ന മാർപ്പാപ്പയുടെ നിർദ്ദേശം നടപ്പാകില്ല

Published : Apr 06, 2022, 06:13 PM ISTUpdated : Apr 06, 2022, 06:19 PM IST
ഏകീകൃത കുർബാന ഡിസംബർ 25 മുതൽ, ഈസ്റ്ററിന് മുമ്പ് നടപ്പാക്കണമെന്ന മാർപ്പാപ്പയുടെ നിർദ്ദേശം നടപ്പാകില്ല

Synopsis

ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്നും അതിനാൽ പുതിയ കുർബാന ക്രമം നടപ്പാക്കുന്നത് വൈകുമെന്നുമാണ് ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ വ്യക്തമാക്കിയത്. 

കൊച്ചി: കുർബാന പരിഷ്കരണത്തെ ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയിലുണ്ടായ തർക്കം അവസാനിക്കുന്നു. ഡിസംബർ 25 മുതൽ പുതിയ കുർബാന ക്രമം നടപ്പാക്കുമെന്ന് ബിഷപ്പ് ആന്റണി കരിയിൽ അറിയിച്ചു. ഡിസംബർ 25 മുതൽ പുതിയ കുർബാനയിലേക്ക് മാറാനുള്ള ഒരുക്കം നടത്താനാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി രൂപത വൈദികർക്ക് ബിഷപ്പ് സർക്കുലർ നൽകി. എന്നാൽ ഇതോടെ ഈസ്റ്ററിന് മുൻപ് പുതിയ കുർബാന നടപ്പാക്കണമെന്ന മാർപാപ്പയുടെ നിർദ്ദേശം നടപ്പാവില്ലെന്നുറപ്പായി. ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്നും അതിനാൽ പുതിയ കുർബാന ക്രമം നടപ്പാക്കുന്നത് വൈകുമെന്നുമാണ് ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ അറിയിച്ചത്. 

കഴിഞ്ഞ വർഷം ചേർന്ന സിനഡ് യോഗമാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ തീരുമാനിച്ചത്. 2021 ലെ ഈസ്റ്റർ മുതൽ പരിഷ്കരിച്ച ആരാധനാക്രമം നടപ്പാക്കാനും നിർദ്ദേശിച്ചു. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ തീരുമാനം അംഗീകരിച്ചില്ല. വർഷങ്ങളായി തുടരുന്ന ജനാഭിമുഖ കുർബാന തന്നെ തുടരണമെന്നായിരുന്നു ആവശ്യം. കർദ്ദിനാളിന്‍റെ നിർദ്ദേശം തള്ളി എറണാകുളം അങ്കമാലി  അതിരൂപതയ്ക്ക് മാത്രമായി മെത്രാപോലീത്തൻ വികാരി മാർ ആന്‍റണി കരിയിൽ പ്രത്യേക ഇളവ് നൽകി. അനിശ്ചതകാലത്തേക്ക് നൽകിയ ഈ  ഇളവാണ് ആർ‍ച്ച് ബിഷപ് പിൻവലിച്ചത്. 

മാർപ്പാപ്പയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ആന്‍റണി കരിയിലിന്‍റെ പുതിയ നടപടി. പുതിയ കുർബാനയ്ക്ക് ഒരുക്കങ്ങൾ നടത്താൻ സമയം വേണ്ടതിനാൽ ഈസ്റ്ററിന് മുൻപ് തീരുമാനം നടപ്പാക്കാൻ കഴിയില്ലെന്നും സർക്കുലറിലുണ്ട്. മാത്രമല്ല ഇക്കാര്യം വൈദികരെയും അൽമായരെയും ബോധ്യപ്പെടുത്താൻ സാവകാശം വേണ്ടിവരുമെന്നും സർക്കുലറിൽ പറയുന്നു. ആർച്ച് ബിഷപ്പിന്‍റെ നടപടി അംഗീകരിക്കുന്നതായി പ്രതിഷേധം ഉയർത്തിയ വൈദികർ അറിയിച്ചു.സിനഡ് ഏകപക്ഷീയമായി എടുത്ത തീരുമാനത്തെയാണ് എതിർത്തതെന്നും അനീതിക്കെതിരെ ഇനിയും ചെറുത്തുനിൽപ്പ് ഉണ്ടാകുമെന്നും വൈദികർ വ്യക്തമാക്കി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു
പകൽ സമയം മദ്യം, കാപ്പി, ചായ കുടിക്കരുത്! ജാഗ്രത നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി, ചൂട് കൂടിയതോടെ മുന്നറിയിപ്പ്‍