
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങൾ ചോർന്നത് ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി.സർക്കാർ ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കേണ്ടിയിരുന്നു.ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി. ആഭ്യന്തര മന്ത്രാലയം വിഷയം ശ്രദ്ധിച്ചിട്ടുണ്ടാകും. സഭാ മേലധ്യക്ഷന്മാരെ പ്രധാനമന്ത്രി കാണുന്നത് ആദ്യമായല്ല. ആദരവ് എന്ന നിലയിലാണ് അദ്ദേഹം മത മേലധ്യക്ഷന്മാരെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോദിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്ന വിഡിയോയും വി മുരളീധരന്‍ അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പേജില്‍ പങ്ക് വച്ചു
പ്രധാനമന്ത്രി നാളെ കേരളത്തിൽ: കൊച്ചിയും തിരുവനന്തപുരവും കനത്ത സുരക്ഷാവലയത്തിൽ