അമിത് ഷാ ഇന്ന് തൃശൂരിൽ, ബിജെപി നേതൃസമ്മേളനത്തിലും പൊതു സമ്മേളനത്തിലും പങ്കെടുക്കും

Published : Mar 12, 2023, 07:05 AM IST
അമിത് ഷാ ഇന്ന് തൃശൂരിൽ, ബിജെപി നേതൃസമ്മേളനത്തിലും പൊതു സമ്മേളനത്തിലും പങ്കെടുക്കും

Synopsis

വൈകിട്ട് മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ തൃശ്ശൂർ പാർലമെന്റ് മണ്ഡലം ബിജെപി നേതൃസമ്മേളനത്തിൽ പങ്കെടുക്കും.

തൃശൂർ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ എത്തും. ഉച്ചയ്ക്ക് 1.30ന് പുഴക്കൽ ലുലു ഹെലി പാഡിൽ ഇറങ്ങുന്ന അമിത് ഷാ രണ്ടിന് ശക്തൻ സമാധി സ്ഥലത്ത് പുഷ്പാർച്ചന നടത്തും. വൈകിട്ട് മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ തൃശ്ശൂർ പാർലമെന്റ് മണ്ഡലം ബിജെപി നേതൃസമ്മേളനത്തിൽ പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ
കുറിച്ച് മാർഗ നിർദേശം നൽകും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനത്തിലും അമിത്ഷാ സംസാരിക്കും. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശന നടത്തിയ ശേഷം റോഡ് മാർഗ്ഗം കൊച്ചിയിലേക്ക് തിരികെ പോകും. 

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി