ഹോട്ടൽ ഉടമയുടെ ഹണി ട്രാപ്പ് കൊലപാതകം; പ്രതികൾ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ, തെളിവെടുപ്പ് നടത്തും

By Web TeamFirst Published May 29, 2023, 6:24 PM IST
Highlights

ഫർഹാന, ഷിബിലി എന്നിവരെ ആണ് കസ്റ്റഡിയിൽ ലഭിച്ചത്. ഇവരെ ചെറുതുരുത്തിയിൽ തെളിവെടുപ്പിന് കൊണ്ടുപോകും. 

കോഴിക്കോട്: ഹോട്ടൽ ഉടമയുടെ ഹണി ട്രാപ്പ് കൊലപാതകത്തിലെ പ്രതികളെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഫർഹാന, ഷിബിലി എന്നിവരെ ആണ് കസ്റ്റഡിയിൽ ലഭിച്ചത്. ഇവരെ ചെറുതുരുത്തിയിൽ തെളിവെടുപ്പിന് കൊണ്ടുപോകും. കാർ ഉപേക്ഷിച്ച സ്ഥലം ആണിത്. കാറിൽ ഉണ്ടായിരുന്ന ചില സാധനങ്ങളും പ്രതികൾ ഇവിടെ ഉപേക്ഷിച്ചിരുന്നു. ചെന്നൈയിലേക്ക് പോകുന്നതിന് മുമ്പ് സിദ്ദിഖിന്റെ കാർ പ്രതികൾ ഉപേക്ഷിച്ചത്. മാത്രമല്ല കാറിലുണ്ടായിരുന്ന ചില സാധനങ്ങളും ഇവിടെ ഉപേക്ഷിച്ചിരുന്നു. ഇവയെല്ലാം പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. 

കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലട്രിക് കട്ടർ, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലാണ് തെളിവെടുപ്പ് നടത്തേണ്ടത്. കൃത്യം നടത്തിയ ശേഷം രക്ഷപെടാൻ പ്രതികൾക്ക് ആരെങ്കിലും സഹായം നൽകിയോ എന്നതിൽ കൂടുതൽ വ്യക്തത വേണം. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഷിബിലിയുടെ പരിചയക്കാരനായ ആസാം സ്വദേശിയായ തൊഴിലാളിയുടെ വീട്ടിലേക്കാണ് പ്രതികൾ കടക്കാൻ ശ്രമിച്ചത്. നേരത്തെ പെരിന്തൽമണ്ണയിൽ ഹോട്ടലിൽ ജോലി ചെയ്യുമ്പോഴാണ് ഇയാളെ ഷിബിലി പരിചയപ്പെട്ടത്.

കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിന്‍റെ കൊലപാതകത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 18 വയസ് മാത്രം പ്രായമുള്ള ഫർഹാന ആസൂത്രണം ചെയ്ത തേൻകെണിയും പ്രാഫഷണൽ കില്ലർമാരെ വെല്ലുന്ന ആസൂത്രണവും അന്വേഷണ ഉദ്യോഗസ്ഥരെ വരെ അമ്പരപ്പിച്ചിരിക്കുകയാണ്.  സിദ്ദിഖിന്‍റെ കൊലപാതക വിവരം അറിഞ്ഞത് മുതൽ പലരും പങ്കുവെച്ച സംശയമായിരുന്നു ഇത് ഹണി ട്രാപ്പ് ആകാനാണ് സാധ്യതയെന്ന്. ഒടുവിൽ അത് തന്നെ തെളിഞ്ഞു, പിന്നാലെ 18കാരിയുടെ തേൻകെണിയുടെ വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നു.

സുഹൃത്തുക്കളായ. ഷിബിലിയെയും ആഷിഖിനെയും ഒപ്പം നിർത്തിയായിരുന്നു ഫർഹാനയുടെ ഹണിട്രാപ്പും കൊലപാതകവും. 
നഗ്നഫോട്ടോ പകർത്തി പണം തട്ടുകയായിരുന്നു പ്രതികളുടെയും ലക്ഷ്യം, ഒടുവിൽ ഫർഹാന കൊണ്ടു വന്ന ചുറ്റിക ഉപയോഗിച്ചാണ് സിദ്ദിഖിന്റെ തലയ്ക്കടിച്ച് പ്രതികള്‍ കൊലപ്പെടുത്തി. ചെന്നൈയിൽ പിടിയിലായ 22കാരൻ ഷിബിലിയെയും പെൺസുഹൃത്ത് ഫർഹാനയെയും തിരൂരിലെത്തിച്ചതോടെ നേരം പുലരാൻ പോലും അന്വേഷണ സംഘം കാത്തിരുന്നില്ല. പ്രമാദമായ കേസിൽ പ്രതികളെ ഒന്നിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയും ചോദ്യം ചെയ്യാൻ തുടങ്ങിയതോടെയാണ് കൊടും ക്രൂരതയുടെ ചുരുളഴിഞ്ഞത്.

ഹോട്ടൽ വ്യാപാരിയുടെ കൊലപാതകം: മൃതദേഹം മുറിക്കാനുള്ള കട്ടർ വാങ്ങിയത് കോഴിക്കോട്ടെ കടയിൽ നിന്ന് 

സിദ്ദിഖിന്‍റെ കൊല: മരണകാരണം നെഞ്ചിനേറ്റ ചവിട്ട്, ശരീരം വെട്ടിമുറിച്ചു; പോസ്റ്റ്‍മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ

പ്രൊഫഷണൽ കില്ലർമാരെ വെല്ലും ആസൂത്രണം, 18-ാം വയസിൽ ഫർഹാന ചെയ്ത ഹണിട്രാപ്പും, കൊലയും, നടന്നത് ഇങ്ങനെ...

click me!