ആശുപത്രി സംരക്ഷണ നിയമം: അടുത്ത മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കും, പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്പോസ്റ്റ്

Published : May 11, 2023, 06:48 PM ISTUpdated : May 11, 2023, 07:10 PM IST
ആശുപത്രി സംരക്ഷണ നിയമം: അടുത്ത മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കും, പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്പോസ്റ്റ്

Synopsis

ഹൈക്കോടതിയുടെ നിർദേശങ്ങൾ ഓർഡിനൻസിൽ പരിഗണിക്കും.

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊലപ്പെട്ടതിന്‍റെയും വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളുടേയും പശ്ചാത്തലത്തിൽ ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ആണ് തീരുമാനം. ഹൈക്കോടതിയുടെ നിർദേശങ്ങൾ ഓർഡിനൻസിൽ പരിഗണിക്കും. ആരോഗ്യസർവ്വകലാശായുടെ അഭിപ്രായം തേടും. ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളിൽ കർശന ശിക്ഷ ഉറപ്പാക്കും. നിശ്ചിത സമയത്തിനുള്ളിൽ അതിക്രമ കേസുകളിൽ അന്വേഷണം പൂർത്തിയാക്കും. 2012ലെ ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേദഗതികൾ വരുത്തിയാകും ഓർഡിനൻസ്.

സുരക്ഷാ ഉറപ്പാക്കാൻ പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്‍പോസ്റ്റുകൾ സ്ഥാപിക്കും. മറ്റ് ആശുപത്രികളിൽ പൊലീസ് നിരീക്ഷണം ഉറപ്പാക്കും. എല്ലാ ആശുപത്രികളിലും സിസിടിവി സ്ഥാപിക്കും. പ്രതികളെ/അക്രമ സ്വഭാവം ഉള്ളവരെ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാ ഉറപ്പാക്കണം. വർഷത്തിൽ രണ്ടു തവണ ആശുപത്രികളിൽ സുരക്ഷ ഓഡിറ്റ് നടത്തും. സർക്കാർ ആശുപത്രികളിൽ രാത്രികളിൽ കഷ്വാലിറ്റിയിൽ രണ്ടു ഡോക്ടർമാരെ നിയമിക്കുന്നത് പരിഗണനയിലാണ്. അക്രമികൾ, പ്രതികൾ എന്നിവരെ ആശുപത്രിയിൽ കൊണ്ട് പോകുമ്പോൾ പ്രത്യേക സുരക്ഷ സംവിധാനം ഉറപ്പാക്കും. ആശുപത്രികൾ മൂന്നായി തിരിച്ച് സുരക്ഷ ഉറപ്പാക്കും. ആരോഗ്യവകുപ്പ്, അഭ്യന്തര വകുപ്പ് ഒരുമിച്ച് അടിയന്തര നടപടികൾ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജ്, ജില്ലാ, ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിൽ ആകും പൊലീസ് ഔട്ട്പോസ്റ്റ്. മറ്റു ആശുപത്രികളിൽ പോലീസ് നിരീക്ഷണം നടത്തും.

Read More : നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് ചികിത്സക്കെത്തിച്ചയാൾ അക്രമാസക്തനായി, ഒടുവിൽ കെട്ടിയിട്ട് ചികിത്സ

അതേസമയം ആശുപത്രികൾ ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ രംഗത്തെത്തി. മരണഭയം കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് ജോലി ചെയ്യുന്നതിനും മികച്ച ചികിത്സ ജനങ്ങൾക്ക് ഉറപ്പ് വരുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 

കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ ഇവയാണ് 

  • ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുക.
  • CCTV ഉൾപ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ  സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക.
  • അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പോലീസിനെ നിയമിച്ച് പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക
  • അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക.
  • പോലീസ് കസ്റ്റഡിയിൽ ഉള്ള ആളുകളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലിൽ  സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൂടുതൽ ഡോക്ടർമാരെ ജയിലിൽ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക.
  • അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ 2 CMO മാരെ ഉൾപ്പെടുത്താൻ സാധിക്കും വിധം കൂടുതൽ CMO മാരെ നിയമിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുക
  • പ്രസിഡന്‍റ്  ഡോ.സുരേഷ് ടി.എൻ,ജനറൽ സെക്രട്ടറി ഡോ.സുനിൽ. പി.കെ എന്നിവരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ'; വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളി സിപിഎം
ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി