കൊടും ചൂടിൽ കേരളം, 44 ഡിഗ്രി സെൽഷ്യസ് കടന്ന് ഇന്നത്തെ താപനില 

Published : Apr 12, 2023, 06:46 PM ISTUpdated : Apr 12, 2023, 06:50 PM IST
കൊടും ചൂടിൽ കേരളം, 44 ഡിഗ്രി സെൽഷ്യസ് കടന്ന് ഇന്നത്തെ താപനില 

Synopsis

പാലക്കാട് എരിമയൂരിൽ ഇന്ന് രേഖപ്പെടുത്തിയത് 44.3 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് കൊടും ചൂട്. ഇന്നത്തെ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്ന് രേഖപ്പെടുത്തിയത് 44.3 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇടുക്കി തൊടുപുഴയിൽ 41.7 ഡിഗ്രി സെൽഷ്യസും കണ്ണൂർ ചെമ്പേരിയിൽ 41.3 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ഇന്ന് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയത് 12 എഡബ്ല്യുഎസ് സ്റ്റേഷനുകളിലാണ്. 

Read More : അഞ്ച് ദിവസം പൊള്ളും, ഇന്ന് മുതൽ രാജ്യത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം