വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു; പ്രമുഖ മോഷണസംഘത്തിലെ കണ്ണികൾ പിടിയിൽ

Published : Aug 17, 2026, 07:31 PM IST
house burglary case two members of major theft gang arrested in karnataka

Synopsis

വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍: വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ രണ്ടുപേര്‍ പിടിയില്‍. കര്‍ണാടക കൊടു ചാമുണ്ഡി നഗര്‍ സ്വദേശി പ്രസാദ് (48), മൈസൂര്‍ എച്ച്.ഡി കോട്ട സ്വദേശി 'ചോട്ടാ ഫയാസ്' എന്ന് വിളിക്കുന്ന ഫയാസ് അഹമ്മദ് (57) എന്നിവരാണ് പിടിയിലായത്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിരവധിയായ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട പ്രമുഖ മോഷണസംഘത്തിലെ കണ്ണികളാണ് ഇവര്‍. ഒരു കവര്‍ച്ചാക്കേസില്‍ കര്‍ണാടക പോലീസ് ആണ് ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് ബ്ലാങ്ങാട് പൂട്ടിക്കിടുന്ന വീട്ടില്‍ നിന്നും ആഭരണം കവര്‍ന്നത് ഇവരാണെന്ന് പറയുകയായിരുന്നു. തുടര്‍ന്നാണ് കര്‍ണാടക പോലീസ് ചാവക്കാട് പോലീസിനെ വിവരം നല്‍കുന്നത്.

പ്രതികളെ അടുത്ത ദിവസം ചാവക്കാട്ട് എത്തിക്കും. കഴിഞ്ഞ ജൂലൈ 12-ന് വൈകീട്ട് 4 മണിക്കും 8 മണിക്കും ഇടയിലാണ് സംഭവം നടക്കുന്നത്. ചാവക്കാട് ബ്ലാങ്ങാട് പള്ളത്ത് മനയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ കരീമിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. തൃശ്ശൂരിലുള്ള സുഹൃത്തിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതം പോയി മടങ്ങിയെത്തിയപ്പോഴാണ് അബ്ദുള്‍ കരീം മോഷണവിവരം അറിയുന്നത്. വീട്ടിലെ സ്റ്റീല്‍ അലമാര തകര്‍ത്ത്, അതിലെ പ്രധാന അറയില്‍ സൂക്ഷിച്ചിരുന്ന ആറര പവന്‍ സ്വര്‍ണം (സ്വര്‍ണ്ണ മോതിരങ്ങള്‍, മാല, ലോക്കറ്റ്, സ്വര്‍ണ്ണ കോയിനുകള്‍) 5,500 രൂപ എന്നിവയാണ് സംഘം കവര്‍ന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒപി സമയവും ജനങ്ങൾ അറിയണം, ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ മുരളീധരന്‍റെ നിർദേശം
ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി, ഡിവൈഎസ്‍പിക്കെതിരെ നടപടിയെടുക്കാത്തതിൽ ചോദ്യം