നെന്മാറയിൽ കനത്ത മഴയിൽ വീടിന്‍റെ ചുമരിടിഞ്ഞ് വീണു; ഉറങ്ങിക്കിടന്നയാൾ മരിച്ചു

Published : Oct 03, 2026, 09:12 AM IST
house collapse death

Synopsis

പാലക്കാട് നെന്മാറയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ ചുമരിടിഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു. ഒറ്റയ്ക്ക് താമസിച്ചിരുന്ന മുരുകേശൻ ആണ് ഉറങ്ങിക്കിടക്കുമ്പോൾ അപകടത്തിൽപ്പെട്ടത്. രാവിലെ സഹോദരൻ എത്തിയപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്.

പാലക്കാട്: കനത്ത മഴയിൽ വീടിന്‍റെ ചുമരിടിഞ്ഞ് മരണം. നെന്മാറ പുത്തൻതറ കണിമംഗലം മുരുകേശനാണ് (58) മരിച്ചത്. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദാരുണ സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.

മുരുകേശൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസം. മുറിയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. കനത്ത മഴ ആയതിനാൽ ആരും അറിഞ്ഞില്ല. തൊട്ടടുത്ത് വീടുകളൊന്നും ഇല്ല. വെള്ളിയാഴ്ച രാവിലെ സഹോദരൻ എത്തിയപ്പോഴാണ് വീടിന്‍റെ ചുമർ ഇടിഞ്ഞു വീണത് കണ്ടത്.

പ്രദേശവാസികളുടെ സഹായത്തോടെയാണ് മുരുകേശനെ അവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി
റിപ്പോർട്ടർ ടിവി ഉടമ ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി